ദുൽഖർ സൽമാൻ്റെ അടുത്ത തെലുങ്ക് ചിത്രം സൂപ്പർതാരത്തിനൊപ്പം ; വെളിപ്പെടുത്തി ദുൽഖർ സൽമാൻ

ദുൽഖർ സൽമാൻ്റെ അടുത്ത തെലുങ്ക് ചിത്രം സൂപ്പർതാരത്തിനൊപ്പം ; വെളിപ്പെടുത്തി ദുൽഖർ സൽമാൻ

ഇന്ത്യൻ സിനിമയിലെ തന്നെ തിരക്കുള്ള നടാനായി മാറിയിരിക്കുകയാണ് ദുൽഖർ സൽമാൻ . മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ദുൽഖർ വരവറിയിച്ചു കഴിഞ്ഞു. ഹിന്ദിയിലെ രണ്ടാമത്തെ ചിത്രമായ സോയ ഫാക്ടറിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ദുല്ഖറിപ്പോൾ .

ഈ ചിത്രം കഴിഞ്ഞാല്‍ ഒരു തെലുങ്ക് ചിത്രത്തിലും രണ്ട് മലയാള ചിത്രത്തിലും അഭിനയിക്കുമെന്ന് ദുല്‍ഖര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. തെലുങ്ക് ചിത്രം വെങ്കടേഷിനൊപ്പമുള്ള ചിത്രമായിരിക്കുമെന്നാണ് കരുതുന്നത്. വേറെ തെലുങ്ക് ചിത്രങ്ങളൊന്നും ദുല്‍ഖറിന്റെ പേരില്‍ പ്രഖ്യാപിച്ചിട്ടില്ല. വെങ്കടേഷ് ചിത്രവും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ദുല്‍ഖറുമായുള്ള ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

തെലുങ്ക് സിനിമാ ഇന്‍ഡസ്്ട്രിയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയാണ് വെങ്കടേഷ്, ദുല്‍ഖര്‍ ചിത്രം നിര്‍മ്മിക്കുക. പുതുമുഖ സംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

dulquer salmans next with venkitesh

Sruthi S :