നീണ്ട ഇടവേളയുടെ ക്ഷീണം തീർക്കാൻ ഒരു യമണ്ടൻ പ്രേമകഥയ്ക്ക് ശേഷം ദുൽഖറിന്റെ അടുത്ത ചിത്രം!സംവിധാനം ചെയ്യുന്നത് പ്രേഷകരുടെ പ്രിയ അവതാരകൻ !!!

ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനായെത്തിയ ഒരു യമണ്ടൻ പ്രേമകഥ ഗംഭീര വിജയവുമായി മുന്നേറുകയാണ്. മലയാളികൾ ഒരുപാട് മിസ് ചെയ്ത നടനാണ് ദുൽഖർ സൽമാൻ. ഇപ്പോഴിതാ ദുൽഖറിന്റെ അടുത്ത ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമ സംവിധാനം ചെയ്യുന്നത് പ്രേഷകരുടെ പ്രിയപ്പെട്ട അവതാരകനായ മാത്തുക്കുട്ടിയാണ്.

പ്രമുഖ റേഡിയോ ജോക്കിയും, ടിവി ഹോസ്റ്റുമായ മാത്തുകുട്ടി ദുല്‍ഖറുമായി ഒരു സിനിമക്കായി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സംവിധായകന്റെ തൊപ്പിയണിഞ്ഞാണ് മാത്തുകുട്ടി പ്രത്യക്ഷപ്പെടുക. ക്യാമ്പസ് പശ്ചാത്തലമാക്കിയ ഒരു കോമഡി എന്റര്‍ടെയ്‌നറാകും ചിത്രമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. അതേസമയം തിരക്കഥ ഇഷ്ടപ്പെട്ട ദുല്‍ഖര്‍ സിനിമയില്‍ അഭിനയിക്കാനാണോ, നിര്‍മ്മിക്കാനാണോ തീരുമാനം എടുത്തത് എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. നല്ല സബ്ജക്ടുകള്‍ നിര്‍മ്മിക്കാന്‍ താത്പര്യമുണ്ടെന്ന് ദുല്‍ഖര്‍ തന്നെ നേരത്തെ അറിയിച്ചിരുന്നു.

എബിസിഡി, സിഐഎ, കലി, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്നീ ചിത്രങ്ങളില്‍ ദുല്‍ഖറിന്റെ കോളേജ് കഥാപാത്രങ്ങള്‍ കടന്നുവന്നിരുന്നുവെങ്കിലും ഔട്ട് ആന്റ് ഔട്ട് കോളെജ് ചിത്രമാണ് മാത്തുകുട്ടി പ്ലാന്‍ ചെയ്തിരിക്കുന്നതെന്നാണ് വിവരം. ദുല്‍ഖര്‍ നായകനായ യമണ്ടന്‍ പ്രേമകഥ തീയ്യേറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന അവസരത്തിലാണ് ആരാധകര്‍ക്ക് ആവേശമായി പുതിയ വാര്‍ത്ത എത്തിയിരിക്കുന്നത്.

ടോളിവുഡ്, കോളിവുഡ്, ബോളിവുഡ് എന്നീ ഇന്‍ഡസ്ട്രികള്‍ താണ്ടി മലയാളത്തിലേക്ക് തിരിച്ചെത്തിയ ദുല്‍ഖര്‍ ഇനി കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ ചെയ്യുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. അതേസമയം ബോളിവുഡില്‍ സോനം കപൂറിനൊപ്പമുള്ള സോയ ഫാക്ടര്‍ എന്ന ചിത്രവും റിലീസിന് ഒരുങ്ങി നില്‍ക്കുകയാണ്.

dulquer salman new filim with r j mathukutty

HariPriya PB :