എന്ത് കൊണ്ട് “ദുൽകർ മമ്മൂട്ടി” എന്ന് പേര് വന്നില്ല , പകരം കുടുംബത്തിൽ ആർക്കും ഇല്ലാത്ത ഒരു Last Name “സൽമാൻ” വന്നത് എങ്ങനെ ?! ദുൽകർ പറയുന്നു

എന്ത് കൊണ്ട് “ദുൽകർ മമ്മൂട്ടി” എന്ന് പേര് വന്നില്ല , പകരം കുടുംബത്തിൽ ആർക്കും ഇല്ലാത്ത ഒരു Last Name “സൽമാൻ” വന്നത് എങ്ങനെ ?! ദുൽകർ പറയുന്നു

നമ്മളിൽ പലരും ചിന്തിച്ചിട്ടുള്ള കാര്യമാണ് എന്ത് കൊണ്ടാണ് ദുൽകർ സൽമാന്റെ പേരിനൊപ്പം മമ്മൂട്ടി എന്ന കാണാത്തതെന്ന്. പ്രണവ് ‘മോഹൻലാൽ’ എന്നും ഗോകുൽ ‘സുരേഷ്’ എന്നുമൊക്കെ കേൾക്കുമ്പോൾ സ്വാഭാവികമായും അങ്ങനെയൊരു സംശയം മനസ്സിൽ വരാം. അതിന്റെ ഉത്തരം ദുൽകർ തന്നെ പറഞ്ഞിരിക്കുകയാണിപ്പോൾ.

സെക്കൻഡ് ഷോ എന്ന ആദ്യ സിനിമ മുതൽ തന്നെ പിന്തുണ നൽകി പിന്നിൽ നിൽക്കുക മാത്രമേ മമ്മൂട്ടി ചെയ്തിട്ടുള്ളൂ. ഒരിക്കലും തന്റെ മകന് വേണ്ടി സംസാരിക്കാനോ, പ്രൊമോട്ട് ചെയ്യാനോ ഒന്നും ശ്രമിക്കാത്ത മമ്മൂട്ടി ‘അവൻ സ്വയം ഉയർന്നു വരട്ടെ’ എന്ന ചിന്താഗതിയുള്ള ആളുമാണ്. ആ പ്രതീക്ഷകൾ ഒരിക്കലും ദുൽകർ ആസ്ഥാനത്താക്കിയിട്ടുമില്ല. മലയാളവും തമിഴും കടന്ന് ഇപ്പോൾ ബോളിവുഡിലും എത്തി നിൽക്കുന്നു ദുൽഖറിന്റെ താര പരിവേഷം.

മമ്മൂട്ടിയുടെ മകൻ എന്ന ഇമേജ് താൻ ഒരിക്കലും സിനിമക്കായി ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് ദുൽകർ പറഞ്ഞിട്ടുണ്ട്. തങ്ങളെ രണ്ടു പേരെയും താരതമ്യപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും താരപുത്രൻ മുന്നേ വ്യക്തമാക്കിയിട്ടുള്ളതാണ്.

“അച്ഛന്റെ പേരല്ല തനിക്ക് സെക്കന്റ് നെയിം ആയി ലഭിച്ചിട്ടുള്ളത്. പകരം ‘സൽമാൻ’ എന്നാണ് എന്റെ ലാസ്റ്റ് നെയിം. എന്റെ കുടുംബത്തിൽ ആർക്കും അങ്ങനെ ഒരു ലാസ്റ്റ് നെയിം ഇല്ല. സ്കൂളിൽ ഞാൻ മമ്മൂട്ടിയുടെ മകൻ എന്ന പേരിൽ ശ്രദ്ധിക്കപെടാതിരിക്കാനായിരുന്നു ബാപ്പ അങ്ങനെ ചെയ്‌തത്‌. കേരളത്തിലെ സ്‌കൂളുകളിൽ ചേർക്കാതിരുന്നതിന് കാരണവും അത് തന്നെയാണ്.” – ദുൽകർ പറയുന്നു.

താൻ സിനിമയിൽ വന്നതിന് ശേഷം തന്റെ സിനിമകളുടെ പ്രൊമോഷനുവേണ്ടി മമ്മൂട്ടി പ്രവർത്തിച്ചിട്ടില്ലെന്നും ദുൽകർ പറഞ്ഞു. അച്ഛന്റെ ഈ നിലപാട് തനിക്ക് ഗുണം മാത്രമേ ചെയ്തിട്ടുള്ളൂ. സ്വന്തമായി ഒരു പാത വെട്ടിപ്പിടിക്കാൻ അത് തന്നെ സഹായിച്ചിട്ടുണ്ടെന്നും ദുൽകർ വ്യക്തമാക്കി.

കൂടുതൽ വായിക്കാൻ

മമ്മൂട്ടിയെ പകർത്താൻ ദുൽഖറിന് താല്പര്യമില്ല !

Dulquer Salman clarifies about his second name ‘Salman’

Abhishek G S :