യു ആർ ദി ഗ്രേറ്റസ്റ്റ്. ഇതിഹാസം. എന്റെ വാപ്പിച്ചി. – പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ !

ഏറെ കാത്തിരുന്ന ആ പിറന്നാൾ ആശംസകൾ എത്തിയിരിക്കുകയാണ്. മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിക്ക് പിറന്നാൾ ആശംസിച്ച് മകനും നടനുമായ ദുൽഖർ സൽമാൻ .

“എന്റെ എല്ലാമായ, ജീവിതത്തിനു തന്നെ കാരണമായ ആള്‍ക്ക് സന്തോഷ ജന്മദിനം നേരുന്നു. ഞങ്ങള്‍ക്കെന്നും പ്രോത്സാഹനമായി, സ്നേഹമായി, എല്ലാറ്റിനും സമയം കണ്ടെത്തുന്ന ആള്‍. യു ആര്‍ ദി ഗ്രേറ്റസ്റ്റ്.  ഇതിഹാസം.  എന്റെ വാപ്പിച്ചി.”

മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്.  അതില്‍ ഏറ്റവും രസകരവും വ്യത്യസ്തവുമായ രീതിയിലുള്ളതാണ് നടി അനു സിത്താരയുടെ.

കുട്ടിക്കാലം തൊട്ടേ താനൊരു കട്ട മമ്മൂട്ടി ഫാന്‍ ആണെന്ന പല വേദികളില്‍ തുറന്നുപറഞ്ഞിട്ടുള്ള താരമാണ് അനു സിത്താര. വീഡിയോയിലൂടെയാണ് അനു മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ചുരിദാറിന്റെ ഷാളില്‍ ‘Happy Birthday മമ്മൂക്ക’ എന്നെഴുതിയിട്ടുണ്ട്. അതില്‍ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ ഗെറ്റപ്പുകളും കാണാം. ഈ ഷാള്‍ വീശിയാണ് അനു സിത്താര പ്രിയ താരത്തിന് ജന്മദിനാശംകള്‍ നേര്‍ന്നിരിക്കുന്നത്.

dulquer salmaan wishes father mammootty on his birthday

Sruthi S :