ഇനി ഒരു യമണ്ടൻ പ്രേമകഥ ശേഷം നിർമ്മാതാവാനൊരുങ്ങുന്നു ,പക്ഷെ സ്വന്തമായി അഭിനയിക്കുന്ന പടം നിർമിക്കില്ല- ദുൽഖർ സൽമാൻ !!!

ദുൽഖർ സൽമാൻ നിർമാതാവാകാനൊരുങ്ങുന്നു. എന്നാൽ സ്വന്തമായി അഭിനയിക്കുന്ന പടങ്ങൾ നിർമ്മിക്കില്ലെന്ന് പറയുകയാണ് താരം. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം കൊടുക്കുന്ന തരത്തിലുള്ള നിര്‍മ്മാണ കമ്പനിയായിരിക്കും അത് എന്നാണ് ദുല്‍ഖര്‍ പറയുന്നത്. ഇപ്പോള്‍ ധാരാളം കഥകള്‍ നിരന്തരം താരം കേള്‍ക്കുന്നുണ്ട്. ഇതെല്ലാം അദ്ദേഹത്തിന് ചെയ്യാന്‍ കഴിയാറില്ലെന്നും അതില്‍ വരുന്ന നല്ല സിനിമകള്‍ ഇഷ്ടപ്പെട്ടാല്‍ നിര്‍മ്മിക്കാം എന്നുമാണ് ദുല്‍ഖര്‍ എടുത്തിരിക്കുന്ന തീരുമാനം. ആളുകളുമായി കണക്‌ട് ചെയ്യുന്ന ചെറിയ സിനിമകള്‍ നിര്‍മ്മിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്. കഥകള്‍ കേട്ട് പ്രൊജെക്ടുകള്‍ പ്ലാന്‍ ചെയ്യാന്‍ ഒരു ടീം ഉണ്ടെന്നും ദുല്‍ഖർ പറയുന്നു. പ്രോജക്ടിന് മുന്‍പേ താന്‍ കഥ കേള്‍ക്കും എന്നും പൂര്‍ണ്ണമായും പുതിയ ഒരു ടീമാകും ഇതിനു പിന്നില്‍ എന്നും ദുൽഖർ പറയുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സ് ന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം വരുന്ന മെയ് മാസത്തില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ​തി​നാ​റു​ ​മാ​സം​ ​നീ​ണ്ട​ ​ഇ​ട​വേ​ള​യ്ക്കു​ ​ശേ​ഷം​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​ഒ​രു​ ​മ​ല​യാ​ള​ ​സി​നി​മ​ ​റി​ലീ​സി​നെ​ത്തു​ക​യാ​ണ്.​ ​ബി.​സി​ ​നൗ​ഫ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഒ​രു​ ​യ​മ​ണ്ട​ൻ​ ​പ്രേ​മ​ക​ഥ​യാ​ണ് ​ദു​ൽ​ഖ​റി​ന്റേ​താ​യി​ ​ഉടൻ തീയേറ്ററുകളിലെത്തും.​ ഏപ്രിൽ 25 നാണ് ചിത്രത്തിന്റെ റിലീസ്.

​സം​യു​ക്ത​ ​മേ​നോ​ൻ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ന് ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ​വി​ഷ്ണു​ ​ഉ​ണ്ണ​ക്കൃ​ഷ്ണ​നും​ ​ബി​ബി​ൻ​ ​ജോ​ർ​ജും​ ​ചേ​ർ​ന്നാ​ണ്.​ ​സൗ​ബി​ൻ​ ​ഷാ​ഹി​ർ,​ ​ര​മേ​ശ് ​പി​ഷാ​ര​ടി,​ ​ധ​ർ​മ​ജ​ൻ​ ​ബോ​ൾ​ഗാ​ട്ടി,​ ​സ​ലിം​ ​കു​മാ​ർ,​ ​വി​ഷ്ണു​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ,​ ​ബി​ബി​ൻ​ ​ജോ​ർ​ജ് ​എ​ന്നി​വ​രാ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റ് ​താ​ര​ങ്ങ​ൾ.


നാ​ദി​ർ​ഷ​യാ​ണ് ​ചി​ത്ര​ത്തി​ന് ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്ന​ത്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​സു​ജി​ത് ​വാ​സു​ദേ​വും​ ​എ​ഡി​റ്റിം​ഗ് ​ജോ​ൺ​ ​കു​ട്ടി​യും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ഹാ​സ്യ​ത്തി​ന് ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​യി​രി​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ന്റോ​ ​ജോ​സ​ഫാ​ണ് ​നി​ർ​മി​ക്കു​ന്ന​ത്.​

dulquer salmaan new production company

HariPriya PB :