ആഘോഷങ്ങൾക്കിടയിൽ പരിക്കേറ്റു; ദുൽഖറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു !!

ആഘോഷങ്ങൾക്കിടയിൽ ദുൽഖറിന് പരിക്കോ ? മഴവിൽ മനോരമയും അമ്മയുടെ പകിട്ടിലാണ് സിനിമ ലോകം. സിനിമ ലോകത്തെ എല്ലാവരുടെയും ഒത്തുചേരലാണ് ‘അമ്മ മഴവിൽ.

അനന്തപുരി തയ്യാറായി കഴിഞ്ഞു താര മാമാങ്കം കാണാൻ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റിഹേഴ്സൽ പരിപാടികൾ എറണാകുളത്ത് പുരോഗമിക്കുകയാണ്. റിഹേഴ്സൽ സ്ഥലത്തെ രസകരമായ ഫോട്ടോകളും വിഡിയോകളും ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.

റിഹേഴ്സൽ ക്യാംപിൽ ഒട്ടുമിക്ക താരങ്ങളും ഉണ്ട്. മോഹൻലാൽ, മമ്മൂട്ടി ,നീരജ് മാധവ്, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ആന്റണി വർഗീസ് തുടങ്ങിയവർ എല്ലാരും ഒത്തുകൂടി ഇത് ആഘോഷമാക്കാൻ തയ്യാറായി നിൽക്കുകയാണ്.

എന്നാൽ യുവനടൻ ദുല്ഖറിന് റിഹേഴ്സൽ ക്യാമ്പിൽ നിന്ന് അപകടം സംഭവിച്ചെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ലഭിക്കുന്നത്. എന്നാൽ ഇതിന്റെ സ്ഥിതികരണം ഇതുവരെയും ഉണ്ടായിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിൽ മൈഥിലിയുമൊത്ത് ദുൽഖർ നൃത്തം പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങൾ ഇത് ആഘോഷിച്ചിരുന്നു. മകൾ മറിയതോടൊപ്പം നൃത്തം ചെയ്യുന്ന ദുല്ഖറിന്റെ വിഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.

ഇപ്പോൾ അറിയാൻ സാധിക്കുന്നത് ദുൽഖറിന് കാലിന്റെ പേശി സംബന്ധമായ പരിക്ക് സംഭവിച്ചു എന്നാണ്. സംഭവത്തിന് തൊട്ടു പിന്നാലെ താരത്തിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയതു.മെയ് ആറിനാണ് ഷോ നടക്കുക. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ് ഈ ദൃശ്യ വിസ്മയത്തിന് വേദിയാകുന്നത്.

Noora T Noora T :