ഒടിയൻ കാണാൻ ദുൽഖറും പ്രണവും ഒരുമിച്ചെത്തും !! ദൃശ്യവിസ്മയത്തിനായി കട്ട കാത്തിരിപ്പിൽ…

ഒടിയൻ കാണാൻ ദുൽഖറും പ്രണവും ഒരുമിച്ചെത്തും !! ദൃശ്യവിസ്മയത്തിനായി കട്ട കാത്തിരിപ്പിൽ…

മോഹൻലാലിൻറെ ഒടിയവതാരം ഡിസംബർ 14ന് പിറവിയെടുക്കുകയാണ്. ഇരുട്ടിന്റെ രാജാവ് നമുക്കായി കരുതി വെച്ചിരിക്കുന്നത് എന്തൊക്കെ വിസ്മയങ്ങളാണെന്നറിയാൻ ഇനി ദിവസങ്ങൾ മാത്രം. വലിയ പ്രതീക്ഷകളാണ് ചിത്രത്തിൽ സിനിമ പ്രേമികൾക്കെല്ലാം ഉള്ളത്. ആദ്യ സിനിമ സംവിധാന സംരംഭമാണെങ്കിലും മുൻപ് ഒരുപാട് വലിയ പരസ്യങ്ങൾ ചെയ്‌ത്‌ പരിചയമുള്ള ശ്രീകുമാർ മേനോനിലും ആളുകൾക്ക് പ്രതീക്ഷയുണ്ട്.

എന്നിരുന്നാലും മോഹൻലാലിൻറെ മികച്ച അഭിനയ മുഹൂർത്തങ്ങളും, കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും കാണാൻ തന്നെയാണ് ആളുകൾക്ക് ഏറെ താൽപര്യം. ഒരുപാട് പ്രമുഖർ ഒടിയൻ ആദ്യം ദിനം തന്നെ കാണും എന്ന പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് രണ്ടു പേർ കൂടി എത്തിയിരിക്കുകയാണ്. മലയാളത്തിന്റെ രണ്ട് യുവ സൂപ്പർസ്റ്റാറുകൾ, ദുൽഖറും പ്രണവും.

മോഹൻലാൽ അങ്കിളിന്റെ ഒടിയൻ കാണാൻ എന്തായാലും ആദ്യം ദിനം താൻ തിയ്യേറ്ററിൽ കാണുമെന്നാണ് ദുൽഖർ അറിയിച്ചിരിക്കുന്നത്. അത്രയധികം പ്രതീക്ഷകൾ തനിക്കാ ചിത്രത്തിൽ ഉണ്ടെന്നും, ഒരു റെക്കോർഡ് ബ്രെക്കിങ് സിനിമ തന്നെയായിരിക്കും ഒടിയനെന്നും ദുൽഖർ പറഞ്ഞു. അച്ഛന്റെ സിനിമ കാണാൻ കുടുംബത്തിനൊപ്പമായിരിക്കും പ്രണവ് എത്തുക. എന്തായാലും നമുക്ക് കാത്തിരിക്കാം, ഡിസംബർ 14 നായി.

Dulquer and Pranav to watch Odiyan

Abhishek G S :