ഭൂതകാലം ഒരിക്കലും നിശബ്ദമല്ല; ദൃശ്യം 3 വരുന്നു; പോസ്റ്റുമായി മോഹൻലാൽ

മലയാള സിനിമയിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ ചിത്രമായിരുന്നു ദൃശ്യം. ഒന്നാം ഭാ​ഗവും രണ്ടാം ഭാ​ഗവും ഒരുപോലെ വിജയമായതിന് പിന്നാലെ സിനിമയുടെ മൂന്നാം ഭാഗം വരുന്നുവെന്നാണ് വിവരം. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ‘‘ഭൂതകാലം ഒരിക്കലും നിശബ്ദമല്ല’’ എന്ന വാക്കുകളോടെയാണ് സിനിമയുടെ മൂന്നാം ഭാഗമെത്തുന്ന കാര്യം മോഹൻലാൽ പങ്കുവച്ചത്.

ആറു വർഷത്തിന് ശേഷം ദൃശ്യം 2 പ്ലാൻ ചെയ്യുമ്പോഴാണ് കോവിഡ് വന്നത്. പക്ഷേ അത് മലയാളം ഇൻഡസ്ട്രിക്ക് ഗുണമായി. കാരണം ലോകമെമ്പാടുമുള്ളവർ ചിത്രം കണ്ടു. അടുത്തിടെ ​ഗുജറാത്തിൽ ചിത്രീകരണം നടക്കുമ്പോൾ ​അവിടത്തുകാരായ നിരവധിപേർ ദൃശ്യം കാരണം എന്നെ തിരിച്ചറിയുന്നുണ്ടായിരുന്നു.

ദൃശ്യം 2ന് ശേഷം മറ്റു ഭാഷയിലെ പ്രേക്ഷകർ കൂടുതൽ മലയാളം സിനിമകൾ കാണാൻ തുടങ്ങി. മലയാളത്തിന് ഒരു പാൻ ഇന്ത്യൻ റീച്ച് കൊണ്ടുവന്ന സിനിമയാണ് അത്. ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞങ്ങൾ ഇപ്പോൾ എന്നാണ് മോഹൻലാൽ നേരത്തെ ഒരു അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞിരുന്നത്.

2013ലാണ് ദൃശ്യം തിയേറ്ററുകളിലേയ്ക്ക് എത്തിയത്. ജീത്തു ജോസഫിന്റെ തന്നെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറി. പിന്നീട് 2021 ലാണ് ദൃശ്യം 2 വരുന്നത്. ആമസോൺ പ്രൈം വിഡിയോയിലൂടെ നേരിട്ട് സ്ട്രീം ചെയ്ത സിനിമ ഭാഷാഭേദമന്യേ സിനിമാ പ്രേമികൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

Vijayasree Vijayasree :