ചിലപ്പോള്‍ ഞാന്‍ നിന്നെ നോക്കുമ്പോള്‍, എനിക്ക് എങ്ങിനെ ഇത്രയും ഭാഗ്യമുണ്ടായി എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു;ദർശന

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ദർശന ദാസ്. ദത്തുപുത്രി, ഫോർ ദി പീപ്പിൾ, കറുത്തമുത്ത്, പൂക്കാലം വരവായി, സ്വന്തം സുജാത എന്നിങ്ങനെ നിരവധി സീരിയലുകളിലൂടെയാണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. നിലവിൽ മൗനരാഗം എന്ന സീരിയലിലാണ് നടി അഭിനയിക്കുന്നത്.

എന്നാല്‍ ദര്‍ശനയും ഭര്‍ത്താവും പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരരായത് ഞാനും എന്റാളും എന്ന ഷോയിലൂടെയായിരുന്നു. സംഭവ ബഹുലമായ ഇരുവരുടെയും കല്യാണത്തെ കുറിച്ച് പ്രേക്ഷകര്‍ അറിഞ്ഞതും, ഇരു കുടുംബങ്ങളും ഒത്തു ചേര്‍ന്നതും എല്ലാം ഞാനും എന്റാളും എന്ന ഷോയിലൂടെയാണ്.

അനൂപിനെ കിട്ടിയ താന്‍ എത്ര ഭാഗ്യവതിയാണ് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ നടി. ഞാനും എന്റാളും എന്ന ഷോയില്‍ വച്ച് കല്യാണം കഴിച്ചപ്പോഴുള്ള വേഷത്തോടെ എടുത്ത ചിത്രത്തിനൊപ്പമാണ് ദര്‍ശനയുടെ ഇന്‍സ്റ്റഗ്രം പോസ്റ്റ്. ‘ചിലപ്പോള്‍ ഞാന്‍ നിന്നെ നോക്കുമ്പോള്‍, എനിക്ക് എങ്ങിനെ ഇത്രയും ഭാഗ്യമുണ്ടായി എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു’ എന്നാണ് ദര്‍ശന കുറിച്ചിരിയ്ക്കുന്നത്.

വീട്ടുകാരെ എതിര്‍ത്തുകൊണ്ടുള്ള പ്രണയ വിവാഹമായിരുന്നു ദര്‍ശനയുടെയും അനൂപിന്റെയും. ദര്‍ശനയുടെ അച്ഛനും അമ്മയും വിവാഹത്തിന് എതിര്‍ത്തതിനെ തുടര്‍ന്ന് ഒളിച്ചോടി പോയി കല്യാണം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രോപ്പര്‍ ഒരു വിവാഹ ചടങ്ങ് തങ്ങളുടെ കല്യാണത്തില്‍ നടന്നിട്ടില്ല എന്ന് ഷോയില്‍ വച്ച് ദര്‍ശനയും അനൂപും പറഞ്ഞപ്പോഴാണ് മെന്റേഴ്‌സും മറ്റ് മത്സരാര്‍ത്ഥികളും എല്ലാം ചേര്‍ന്ന് ഞാനും എന്റാളും ഫ്‌ളോറില്‍ വച്ച് ഇരുവരുടെയും വിവാഹം നടത്തിയത്.

വിവാഹം കഴിഞ്ഞ് നാല് വര്‍ഷമായി എങ്കിലും അച്ഛന്റെയും അമ്മയുടെയും പിണക്കം മാറിയില്ല എന്ന് പറഞ്ഞപ്പോള്‍ അതിനും ഷോ പരിഹാരം കണ്ടെത്തി. ജോണി ആന്റണിയും, ഹരി പത്തനാപുരവും എല്ലാം പോയി സംസാരിച്ച് ദര്‍ശനയുടെ അച്ഛന്റെയും അമ്മയുടെയും പിണക്കങ്ങള്‍ മാറ്റി. എന്ന് മാത്രമല്ല, അവരെ ഷോയില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. അതിന് ശേഷം ഭര്‍ത്തിവിനും കുടുംബത്തിനും ഒപ്പമുള്ള സന്തോഷ നിമിഷങ്ങള്‍ ദര്‍ശന സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചിരുന്നു.

AJILI ANNAJOHN :