അച്ഛന്റെ ആകാശഗംഗ 2 വിൽ താനും പ്രധാന വേഷത്തിൽ കയറിപ്പറ്റിയെന്ന് നടൻ വിഷ്ണു വിനയ് !!!


മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന സിനിമകള്‍ മാത്രമല്ല നിരവധി അഭിനയ പ്രതിഭകളേയും നമുക്ക് സമ്മാനിച്ച സംവിധായകനാണ് വിനയന്‍. താരങ്ങളില്‍ പലര്‍ക്കും കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് വിനയന്‍. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ നിരവധി സിനിമകളാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. എക്കാലത്തേയും മികച്ച പ്രേത സിനിമയായ ആകാശഗംഗയുടെ 2ാം ഭാഗവുമായി താനെത്തുന്നുണ്ടെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ പോവുകയാണെന്നുള്ള വിവരവുമായാണ് കഴിഞ്ഞ ദിവസം അദ്ദേഹമെത്തിയത്. അതിന് പിന്നാലെയായാണ് താനും ആ സിനിമയിലുണ്ടെന്ന് വ്യക്തമാക്കി വിഷ്ണു എത്തിയത്.


അമേരിക്കയില്‍ നിന്നും ഉപരിപഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വിഷ്ണു വിനയ് സിനിമയില്‍ തുടക്കം കുറിച്ചത്. അച്ഛന്റെ സിനിമയായതിനാല്‍ ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചതെന്നും പിന്നീടാണ് അത് മാറിയതെന്നും അദ്ദേഹം പറയുന്നു. താനും ഈ സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ കയറിക്കൂടിയെന്നാണ് വിഷ്ണു കുറിച്ചിട്ടുള്ളത്. എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് താനെത്തുന്നതെന്നും താരപുത്രന്‍ പറയുന്നു. ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, രാജാമണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.


പ്രഖ്യാപനവേള മുതല്‍ത്തന്നെ കേരളക്കര ഏറ്റെടുത്തിരിക്കുകയാണ് ഈ ചിത്രത്തെ. ആദ്യഭാഗമിറങ്ങി നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ടാം ഭാഗമെത്തുമ്പോൾ സംഭവിക്കുന്ന മാറ്റത്തെക്കുറിച്ചറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആകാശഗംഗയിലെ പ്രേതരംഗങ്ങളും ഗാനവുമൊക്കെ ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. പ്രേക്ഷകരെ നിരാശപ്പെടുത്താത്ത തരത്തിലായിരിക്കും ഇത്തവണത്തെ വരവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.


ആകാശഗംഗ 2 ന്റെ ചിത്രീകരണം ബുധനാഴ്ച ആരംഭിക്കുകയാണെന്നുള്ള വിവരവുമായി വിനയന്‍ എത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച്‌ അറിയിച്ചത്. 20 വര്‍ഷം മുന്‍പ് സിനിമയുടെ ആദ്യഭാഗം ചിത്രീകരിച്ച വെള്ളിനേഴി ഒഴപ്പമണ്ണയില്‍ വെച്ചാണ് രണ്ടാം ഭാഗത്തിന്റേയും സ്വിച്ച്‌ ഓണ്‍ കര്‍മ്മം നടക്കുന്നത്. ആദ്യഭാഗത്തിലുണ്ടായിരുന്നു പല താരങ്ങളും ഇന്ന് മുക്കൊപ്പമില്ലെന്നും അവരുടെ ദീപ്തമായ സ്‌ഹേന സ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിരുന്നു.

വിഷ്ണു വിനയിന്റെ ഫേസ്ബുക്ക് പോസ്റ്റ്

director vinayan son vishnu also a main actor in akashaganga 2

HariPriya PB :