“ലോഹിതദാസിന് വിശ്വാസമില്ലാഞ്ഞിട്ടും എന്റെ ആദ്യ ചിത്രത്തോടെയാണ് ജയറാമിന് സിനിമകൾ ലഭിച്ചു തുടങ്ങിയത് , പക്ഷെ പിന്നീട് ജയറാം കാണിച്ചത് ..” – ആരോപണവുമായി സംവിധായകൻ

മലയാള സിനിമയിൽ കുടുംബപ്രേക്ഷകരുടെ ഇഷ്ട നായകനാണ് ജയറാം. കുടുംബ നാഥനായും സൽസ്വഭാവിയായ നായകനായുമൊക്കെ ജയറാം പ്രേക്ഷകരെ കയ്യിലെടുത്തു. മിമിക്രി വേദിയിൽ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ ജയറാം ഒരു സമയത്ത് സൂപ്പർഹീറോ ആയിരുന്നു. \

എന്നാൽ ഇപ്പോൾ പല ചിത്രങ്ങളിലും തന്റെ തിരഞ്ഞെടുപ്പ് പാളിപ്പോകുന്നുവെന്നു ജയറാം തന്നെ അംഗീകരിച്ച കാര്യമാണ്. പല ചിത്രങ്ങളും വിജയസാധ്യതയോടെ എത്തി ബോക്സ് ഓഫീസിൽ കൂപ്പു കുത്തുകയാണ് ചെയ്തത്. ഇപ്പോൾ മകൻ കാളിദാസ് ജയറാം അഭിനയ രംഗത്തേയ്ക് കടന്നു കഴിഞ്ഞു.

പൊതുവെ ശാന്തശീലനായ ജയറാം പക്ഷെ അങ്ങനെ അല്ലെന്നാണ് സുരേഷ് ഉണ്ണിത്താൻ പറയുന്നത്. ജാതകം എന്ന ചിത്രത്തിന് ശേഷമാണ് ജയറാമിന് സിനിമകൾ കിട്ടിയതെന്ന് സുരേഷ് ഉണ്ണിത്താൻ പറയുന്നു.

ജയറാമിന് അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ കിട്ടി തുടങ്ങുന്നത് തന്റെ ആദ്യ ചിത്രമായ ജാതകത്തിനുശേഷമാണെങ്കിലും അതേ ജയറാം പിന്നീട് തനിക്ക് ഡേറ്റ് തരാതെ ഒഴിവാക്കിയെന്നും സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍.

മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഉണ്ണിത്താന്റെ പ്രതികരണം. ജാതകത്തിലേക്ക് ജയറാമിനെ നായകനായി തീരുമാനിക്കുന്നില്‍ തിരക്കഥാകൃത്ത് ലോഹിതദാസിന് വിശ്വാസം പോരായിരുന്നുവെന്നും സുരേഷ് ഉണ്ണിത്താന്‍ പറയുന്നു. ജാതകത്തിനുശഷമാണ് ജയറിന് നല്ല വേഷങ്ങള്‍ സിനിമയില്‍ കിട്ടിത്തുടങ്ങിയതെങ്കിലും അക്കാര്യങ്ങളൊക്കെ ജയറാം ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും പില്‍ക്കാലത്ത് ഒരിടത്തും ജയറാം തന്നെക്കുറിച്ചോ ജാതകത്തെ കുറിച്ചോ പറഞ്ഞുകേട്ടിട്ടില്ലെന്നും സംവിധായകന്‍ പറയുന്നു.

ജാതകത്തിനുശേഷം ജയറാമിനെ വച്ച്‌ രാധാമാധവം എന്ന സിനിമയും സുരേഷ് ഉണ്ണിത്താന്‍ സംവിധായനം ചെയ്തിരുന്നു. രാധാമാധവം ഹിറ്റ് ആയിരുന്നുവെങ്കിലും അതിനുശേഷം ജയറാം തനിക്ക് ഡേറ്റ് നല്‍കിയിട്ടില്ലെന്നാണ് സുരേഷ് ഉണ്ണിത്താന്റെ പരാതി. പലതവണയായി താന്‍ കഥയുമായി ജയറാമിനെ സമീപിച്ചിരുന്നതാണെന്നും, ഒരു കഥ കേള്‍ക്കാന്‍ തയ്യാറായെങ്കിലും പിന്നീട് അത് ചെയ്യാന്‍ താത്പര്യം കാണിച്ചില്ല. ആലോചിക്കാം എന്നു പറഞ്ഞ് ഒഴിവാക്കുകയായിരുന്നുവെന്നും സംവിധായകന്‍ വെളിപ്പെടുത്തുന്നു. പിന്നീട് താന്‍ ജയറാമിനെ സമീപിച്ചിട്ടില്ലെന്നും ഇത്തരക്കാരുടെ മുന്നില്‍ ചൊറിഞ്ഞു നില്‍ക്കാന്‍ തയ്യാറല്ലെന്നും സുരേഷ് ഉണ്ണിത്താന്‍ അഭിമുഖത്തില്‍ പറയുന്നു.

director suresh unnithan about jayaram

Sruthi S :