“നീ അല്‍പം മയത്തില്‍ സംസാരിക്കണം”; പൃഥ്വിരാജിനോട് പ്രമുഖ സംവിധായകന്‍!

മലയാളത്തിന്റെ ബോൾഡ് ആയ നടനാണ് പൃഥ്വിരാജ് . ചെറിയ പ്രായത്തിൽ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് പൃഥ്വിരാജ്. സ്വന്തമായി നിലപാടുള്ള നടനാണ് പൃഥ്വിരാജ്. അതുകൊണ്ട് തന്നെ ജാടയാണ് പൃഥ്വിരാജിന് എന്ന് മലയാളികളുടെ ഇടയിൽ ഒരു സംസാരം ഉണ്ട്. നന്ദനം എന്ന രഞ്ജിത് ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് മലയാള സിനിമയിലേക്ക് എത്തുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്.മലയാളികൾക്ക് ഒട്ടേറെ നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. എന്നാൽ പൊതുസമൂഹത്തിൽ ഇദ്ദേഹത്തെ കുറിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങളുണ്ട്. തുറന്ന വേദികളിൽ സ്വന്തം നിലപാട് പറയാൻ മടിക്കാത്ത നടനാണ് പൃഥ്വിരാജ്.പൊതുസമൂഹം എങ്ങനെയാണ് ഇദ്ദേഹത്തെ കാണുന്നത് എന്നതിൽ നല്ല ധാരണയുണ്ട് നടന് . അതിനെ കുറിച്ച് ഇങ്ങനെ പറഞ്ഞത്.

പൃഥ്വിരാജ് മറുപടി പറയുന്നതിങ്ങനെ

കരിയറിന്റെ തുടക്കകാലത്ത് സംവിധായകനും തിരക്കഥാകൃത്തും എന്‍റെ ഗുരുനാഥാനുമായ രഞ്ജിത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. അഭിമുഖങ്ങളിലൊക്കെ പങ്കെടുക്കുമ്പോള്‍ നീ അല്‍പം മയത്തില്‍ സംസാരിക്കണം എന്ന്, ഞാനത് ശ്രമിച്ചു നോക്കിയെങ്കിലും ഫലം കണ്ടില്ല. ഞാന്‍ ഒരു അന്തര്‍മുഖനാണെന്നായിരുന്നു ചിലരുടെ ആദ്യ പ്രതികരണം. അത് പിന്നെ അഹങ്കാരമായി മാറി പിന്നീടു ചങ്കൂറ്റമുള്ള നടനായി എന്നെ വിലയിരുത്തി. ഞാന്‍ ഒരു സിനിമ നടനായപ്പോള്‍ ഇങ്ങനെ സംസാരിക്കാന്‍ തുടങ്ങുകയോ ഇങ്ങനെ പെരുമാറുകയോ ചെയ്ത ഒരു ആളല്ല, സ്കൂളില്‍ പഠിക്കുമ്പോഴേ എന്റെ സ്വഭാവ രീതി ഇങ്ങനെ ആയിരുന്നു. പൃഥ്വിരാജ് വ്യക്തമാക്കുന്നു. 

Noora T Noora T :