മമ്മൂട്ടിക്ക് തന്നെയാണ് പൂരപ്പറമ്പായി മാറിയ തീയറ്ററുകളിലെ നിറഞ്ഞ കയ്യടി – ഗാനഗന്ധർവനു അഭിനന്ദനവുമായി സംവിധായകൻ എം എ നിഷാദ് !

മികച്ച കയ്യടികളോടെ ഗാനഗന്ധർവൻ തിയേറ്ററുകളിൽ സജീവമായിരിക്കുകയാണ് . രമേശ് പിഷാരടിയുടെ രണ്ടാം വരവ് ഗംഭീരമായെന്ന അഭിപ്രായമാണ് എങ്ങും. ഇപ്പോൾ മികച്ച അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ എം എ നിഷാദ് .

എം എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എന്ത് കൊണ്ട് മമ്മൂട്ടിയും,മോഹൻലാലും എന്നുളളതിന്റ്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഗാനഗന്ധർവ്വനും,ഇട്ടിമാണിയും,ഈ രണ്ട് ചിത്രങ്ങളിലും,ഇവർ രണ്ടു പേരുമല്ലാതെ മറ്റാരേയും സങ്കൽപ്പിക്കാൻ കഴിയില്ല…ഗാനഗന്ധർവ്വൻ ഒരു കുടുംബ ചിത്രമാണ്…സ്വാഭാവികാഭിനയത്തിലൂടെ ഉല്ലാസ് എന്ന ഗായകനെ അവതരിപ്പിച്ച മമ്മൂട്ടിക്ക് തന്നെയാണ് പൂരപ്പറമ്പായി മാറിയ തീയറ്ററുകളിലെ നിറഞ്ഞ കയ്യടി…തന്റ്റെ ആദ്യ ചിത്രത്തേക്കാളും വളരെ മനോഹരമായി രമേഷ് പിശാരടി ഈ ചിത്രം അണിയിച്ചൊരുക്കി..അഭിനേതാക്കളിൽ എടുത്ത് പറയേണ്ട പേരുകാരൻ സുരേഷ് കൃഷ്ണയാണ്..

മനോജ് കെ ജയൻ കസറി,മണിയൻ പിളള രാജുവും കുഞ്ചനും,മോഹൻ ജോസും നല്ല പ്രകടണം കാഴ്ച്ച വെച്ചു..മുകേഷ്,സിദ്ദീഖ്,ധർമ്മജൻ,അബു സലീം,ഹരീഷ് കണാരൻ,ദേവൻ..ഇവരെല്ലാവരും നന്നായീ…അശോകന്റ്റെ പോലീസ് വേഷം ആണ് എടുത്ത് പറയേണ്ട മറ്റൊരു പ്രകടണം..എന്ത് അനായാസമായിട്ടാണ് അശോകൻ ഹ്യൂമർ കൈകാര്യം ചെയ്തത്…
സുഹൃത്തുക്കളായ,സോഹൻ സീനുലാൽ,ജോണീ ആന്റ്റണി,വർഷ കണ്ണൻ ഇവരെയൊക്കെ സക്രീനിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം…
അളകപ്പന്റ്റെ ക്യാമറക്ക് ഫുൾ മാർക്ക്…സംഗീതം നൽകിയ ദീപക് ദേവ് നിരാശപ്പെടുത്തി..
സിത്താര നല്ലൊരു ഗായികയാണ്..അങ്ങനെ കാണാനാണ് പ്രേക്ഷകർക്കിഷ്ടം…
മൊത്തത്തിൽ ഈ പടം കൊളളാം…
NB
ഒറ്റ സീനിൽ വരുന്ന അനൂപ് മേനോനെ കൊണ്ട് സിദ്ധാന്തം വിളമ്പാൻ സമ്മതിക്കാത്ത പിഷാരടിക്ക് എന്റ്റെ വക ഒരു കുതിര പവൻ…

director m a nishad about gana gandharvan movie

Sruthi S :