സ്ഫടികത്തിനു രണ്ടാം ഭാഗം ഇല്ലാതെ പോയത് എന്തുകൊണ്ട് ?..സംവിധായകൻ ഭദ്രൻ പറയുന്നു …


ശക്തമായ തിരക്കഥ കൊണ്ടും മോഹന്‍ലാല്‍ തിലകന്‍ കൂട്ടുകെട്ടുകൊണ്ടും എക്കാലവും ആരാധകരുടെ മനസ്സില്‍ ഇടം നേടിയ ചിത്രമാണ് സ്ഫടികം.  സന്ദേശവും വരവേല്‍പ്പും ഇഷ്ടമല്ലാത്ത ചിത്രങ്ങളാണെന്നും സ്ഫടികമാണ് തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ചിത്രമെന്നും തിരക്കഥാകൃത്ത് ശ്യാംപുഷ്‌കരന്‍ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടയില്‍ പറഞ്ഞിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചക്ക് ഇടയാക്കുകയും ചെയ്തു. രണ്ടരവര്‍ഷത്തിനുള്ളില്‍ നിരവധി തവണ സ്ഫടികത്തിന്‍രെ തിരക്കഥ തിരുത്തി എഴുതിയിരുന്നു.

അതായിരിക്കാം ആരാധകര്‍ ഇന്നും ആ ചിത്രം നെഞ്ചില്‍ കൊണ്ടു നടക്കുന്നതെന്നും സംവിധായകന്‍ ഭദ്രന്‍ പറയുന്നു. ചിത്രത്തില്‍ മോഹന്‍ ലാലിന്റെ കഥാപാത്രം ആട് തോമ പേര് കൊണ്ട് പ്രശസ്തനായി. അതിനാല്‍ തന്നെ ചിത്രത്തിന്‍രെ നിര്‍മ്മാതാവായ ആര്‍.മോഹന്‍ പോലും ചിത്രത്തിന്റെ പേര് ആട് തോമ എന്നാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍  അങ്ങനെ ചെയ്താല്‍ അത് തന്‍രെ മരണത്തിന് തുല്യമായിരിക്കുമെന്ന് അന്ന് തന്നെ താന്‍ പറ്ഞിരുന്നതായും ഭദ്രന്‍ ഓര്‍ക്കുന്നു.

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഭദ്രന്‍ സ്ഫടികത്തിന്റെ ഓര്‍മ്മകളിലേക്ക് പോയത്. സ്ഫടികം പ്രേക്ഷകര്‍ക്ക് നല്‍കിയ സന്ധേശമാണ് അതിന്റെ ഹൈലൈറ്റ്. നടീനടന്‍മാരും, സംവിധായകനും, ത്രക്കഥയും ,അഅണിയറപ്രവര്‍ത്തകരും അങ്ങനെ എല്ലാം സ്ഫടികത്തെ സംബന്ധിച്ച് രണ്ടാം സ്ഥാനത്താണ്. ചചിത്രം നല്‍കിയ സന്ദേഷം തന്നെയാണ് ഒന്നാമത്. അധ്യാപകനായ ഒരു അച്ഛന്‍ തന്‍രെ മകനെ എങ്ങനെ വളര്‍ത്തുന്നു എന്നതാണ് ചിത്രം പറഞ്ഞത്.

~ചിത്രേത്തെ വ്യത്യസ്തമാക്കിയത് ഒരു ചട്ടമ്പിയുടെ മനംമാറ്റമായിരുന്നില്ല, മകനെ ഒരിക്കലും അംഗീകരിക്കാത്ത ഒരു അച്ഛന്‍രെ തിരിച്ചറിവായിരുന്നു. ആട് തോമയുടെ മനംമാറ്റത്തിന് കാരണം പള്ളീലച്ചനോ, കാമുകിയോ ആരുമാകാം. എന്നാല്‍ അപ്പന്റെ വേഷത്തിലെത്തിയ തിലകന്‍ തന്‍രെ മകനെ അവന്‍രെ ആഗ്രഹങ്ങള്‍ക്ക് വിടാതെ കുറ്റപ്പെടുത്തലിലൂടെ ഒരു റൗഡിയാക്കി മാറ്റിയതായി തിരിച്ചറിയുന്നു. ആ അച്ഛന്‍രെ കാഴ്ചപ്പാടിലാണ് ചിത്രത്തിന് സ്ഫടികമെന്ന് പേരിട്ടതെന്നും ഭദ്രന്‍ പറയുന്നു. ആടുതോമ എന്നത് മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സ്വഭാവമാണ്. ആ സ്വഭാവത്തിന്‍രെ ആത്മ പരിശോധനയാണ് ചിത്രത്തിലൂടെ പറയുന്നത്.

അതുകൊണ്ടാണ് സ്ഫടികത്തിന് രണ്ടം ഭാഗമില്ലാതെ പോയതെന്നും ഭദ്രന്‍ പറയുന്നു. സ്ഫടികമെന്ന് പറയുമ്പോഴേ മലയാളി മനസ്സിലേക്ക് എത്തുന്ന മോഹന്‍ലാല്‍ ഡയലോഗ് #ുണ്ട്. മോനേ ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്സ്. ഇതെങ്ങാന്‍ നീ തൊട്ടാല്‍ എന്ന് പോലീസിനോട് പറയുന്ന ഡയലോഗ് മലയാളക്കര മുഴുവന്‍ പാടിനടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈ ചിത്രത്തില്‍ വില്ലനായി എത്തിയതോടെ ജോര്‍ജ്ജ് സ്ഫടികം ജോര്‍ജ്ജുമായി. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഭദ്രന്‍ തന്നെ അത് തിരുത്തിയിരുന്നു. ഈ വാര്‍ത്ത തെറ്റാണെന്വും  സ്ഫടികം ഒന്നേയുള്ളൂ അത് സംഭവിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം അന്ന് സമൂഹമാധ്യമങ്ഹള്‍ വവി ജനങ്ങളെ അറിയിച്ചു.

1995 ല്‍ പുറത്തിറങ്ങിയ സ്ഫടികത്തില്‍  രാജന്‍ പി. ദേവ്,  ഇന്ദ്രന്‍സ്,  ഉര്‍വ്വശി,  ചിപ്പി,  കെ.പി.എ.സി. ലളിത, സില്‍ക്ക് സ്മിത എന്നിവരും പ്രധാനവേഷത്തിലെത്തി. 2007ല്‍ സി. സുന്ദര്‍ ഈ ചിത്രം വീരാപ്പു എന്ന പേരില്‍ തമിഴില്‍ പുനര്‍നിര്‍മ്മിക്കുകയുണ്ടായി. തെലുങ്കില്‍ നാഗാര്‍ജുനയെ വെച്ച് വജ്രം എന്ന പേരിലും കന്നഡയില്‍ സുദീപിനെവെച്ച് മിസ്റ്റര്‍ തീര്‍ത്ത എന്ന പേരിലും ഈ ചിത്രം പുനര്‍ നിര്‍മ്മിച്ചു.ചിത്രിത്തില്‍ എം.ജി.ശ്രീകുമാറിനും കെ.എസ്.ചിത്രക്കുമൊപ്പം മോഹന്‍ലാലും ഒരു ഗാനം ആലപിച്ചിട്ടുണ്ട്.

director bhadran about spadikam movie second part


Noora T Noora T :