തവളച്ചാട്ടം ചാടാനാണെങ്കിൽ ഇബടെ ചാടിയാൽ പോരെ മനുഷ്യാ, അങ്ങു ആഫ്രിക്കയിൽ പോയി ചാടണോ… കിടിലൻ മറുപടിയുമായി ദിലീഷ് പോത്തൻ

ആഫ്രിക്കയിലെ ഒരു ബീച്ചിൽ കടലിലേക്ക് ചാടുന്ന ഒരു വീഡിയോ ദിലീഷ് പോത്തൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ഇതിന് പിന്നാലെ വീഡിയോയ്ക്ക് കമന്റ് മായി സംവിധായകൻ മിഥുൻ മാനുവൽ തോമസ് . തവളച്ചാട്ടം ചാടാനാണെങ്കിൽ ഇബടെ ചാടിയാൽ പോരെ മനുഷ്യാ, അങ്ങു ആഫ്രിക്കയിൽ പോയി ചാടണോ എന്നാണ് കമന്റ് നലകിയിരിക്കുന്നത്. മറുപടിയുമായി ദിലീഷ് പോത്തനും എത്തിയിട്ടുണ്ട്

യശോദേ എന്ന വാക്കാണ് ദിലീഷ് പോത്തൻ മറുപടിയായി ഇട്ടിരിക്കുന്നത്.

ഉപ്പും മുളകും എന്ന സൂപ്പർ ഹിറ്റ് സീരിയൽ സംവിധാനം ചെയ്ത എസ് ജെ സിനു സംവിധാനം ചെയ്യുന്ന ജിബൂട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് ദിലീഷ് പോത്തൻ ആഫ്രിക്കയിൽ എത്തിയത് .

dileesh pothen

Noora T Noora T :