മാറ്റങ്ങളുമായി പ്രൊഫസര്‍ ഡിങ്കന്‍; ഷൂട്ടിംഗ് തിരക്കുകളുമായി ദിലീപ് വീണ്ടും….

മാറ്റങ്ങളുമായി പ്രൊഫസര്‍ ഡിങ്കന്‍; ഷൂട്ടിംഗ് തിരക്കുകളുമായി ദിലീപ് വീണ്ടും….

കമ്മാരസംഭവത്തിന് ശേഷമുള്ള ദിലീപ് ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. ദിലീപ് വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേയ്ക്ക് കടക്കുകയാണ്. പ്രൊഫസര്‍ ഡിങ്കന്റെ അടുത്ത ഘട്ട ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.

കുടുംബ പ്രേക്ഷകര്‍ക്ക് കൂടി രസിക്കുന്ന തരത്തിലേയ്ക്ക് പ്രൊഫസര്‍ ഡിങ്കന്‍ തിരക്കഥയില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ടെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. റാഫിയാണ് തിരക്കഥ. നമിത പ്രമോദാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നത്. കമ്മാരസംഭവത്തിലും നമിതയായിരുന്നു ദിലീപിന്റെ നായികയായെത്തിയത്. ഒരു മാജിക് കാരന്റെ വേഷമാണ് ചിത്രത്തില്‍ ദിലീപിന്. ഒരു ദിവസം മാജിക്കിനിടെ നടക്കുന്ന അപകടത്തെ കേന്ദ്രീകരിച്ചാണ് കഥ.


സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സുന്ദ തുടങ്ങിയവരും ചി്ത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടത്തിന്റെ നിര്‍മ്മാണത്തില്‍ രാമചന്ദ്രബാബുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ഡിങ്കന്‍. ദുബായ് എറണാകുളം എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷന്‍. ത്രിഡിയിലാകും ചിത്രം തിയേറ്ററുകളിലെത്തുക.

Dileeps Professor Dinkan next schedule

Farsana Jaleel :