തനിക്കിട്ട് പണിഞ്ഞവരുടെ മർമ്മത്തടിച്ച് ദിലീപ് !! രണ്ടാമൂഴം ദിലീപ് ഏറ്റെടുക്കുന്നു ?! പ്രൊജക്ടിൽ നിന്ന് ശ്രീകുമാറും മഞ്ജുവും പുറത്തോ ?!

തനിക്കിട്ട് പണിഞ്ഞവരുടെ മർമ്മത്തടിച്ച് ദിലീപ് !! രണ്ടാമൂഴം ദിലീപ് ഏറ്റെടുക്കുന്നു ?! പ്രൊജക്ടിൽ നിന്ന് ശ്രീകുമാറും മഞ്ജുവും പുറത്തോ ?!

ജനപ്രിയ നായകന്‍ നടന്‍ ദിലീപ് എംടിയുടെ തിരക്കഥയായ രണ്ടാമൂഴം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ദിലീപിന്റെ നേതൃത്വത്തില്‍ സിനിമാ ബന്ധമുള്ള പ്രമുഖ ദുബായ് വ്യവസായി ചിത്രത്തിന്‍റെ നിര്‍മ്മാണം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. ചിത്രത്തില്‍ നിലവില്‍ പറഞ്ഞുകേട്ട ടീം മുഴുവനും ദിലീപ് വിരുദ്ധരായിരുന്നു. ഇവരൊക്കെ പ്രൊജക്ടിൽ നിന്ന് പുറത്താകുമെന്നാണ് വാർത്തകൾ.

ദിലീപിന്റെ പ്രഖ്യാപിത ശത്രുക്കളായ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മുന്‍ ഭാര്യ മഞ്ജുവാര്യര്‍ക്കും ദിലീപിന്റെ മധുര പ്രതികാരമാണ് രണ്ടാമൂഴം എന്ന റിപ്പോര്‍ട്ടുകളാണ് മലയാള സിനിമയില്‍ നിന്നും ഏറ്റവും പുതിയതായി പുറത്തുവരുന്നത്. എം.ടി പിണങ്ങിയതോടെയാണ് രണ്ടാമൂഴം എന്ന സ്വപ്നം ശ്രീകുമാർ മേനോന് ഉപേക്ഷിക്കേണ്ടി വരുന്നത്. അവസാന നിമിഷം വരെ എം.ടിയെ അനുനയിപ്പിക്കാനും ശ്രീകുമാർ മേനോൻ ശ്രമിച്ചിരുന്നു.

എന്നാല്‍ ശ്രീകുമാര്‍ മേനോന് ഇനി തിരക്കഥ നല്‍കില്ലെന്നും ശ്രീകുമാറിന് നല്‍കിയ കരാര്‍ കാലാവധി അവസാനിച്ചെന്നും എം ടി വാസുദേവന്‍ നായര്‍ വീണ്ടും കോടതിയില്‍ നിലപാട് ബോധിപ്പിക്കുകയായിരുന്നു. ഇതോടെ ശ്രീകുമാര്‍ എം.ടിയെ നേരില്‍ക്കണ്ട് നടത്തിയ ഒത്തുതീര്‍പ്പ്‌ ശ്രമങ്ങളും പാളി. തിരക്കഥ തിരിച്ചുകിട്ടണമെന്ന ഉറച്ച നിലപാടിലാണ് എം.ടി.

എം.ടിയുടെ തിരക്കഥയില്‍ ഇതേ രണ്ടാമൂഴം മറ്റൊരു ടീമിനെക്കൊണ്ട് അവതരിപ്പിക്കുകയാണ് ദിലീപിന്റെ ലക്‌ഷ്യം. അതിനായി സുഹൃത്തായ മലയാളി വ്യവസായിയുടെ സഹായം ദിലീപ് തേടിയിട്ടുണ്ട്. സംവിധായകനായി പ്രിയദര്‍ശന്‍ എത്തുമെന്നാണ് റിപ്പോർട്ടുകൾ. മോഹന്‍ലാല്‍ചിത്രത്തിൽ ഉണ്ടാകുമെന്നും പറയപ്പെടുന്നു.

Dileep in Randamozham ?!

Abhishek G S :