ജഡ്ജിയമ്മാവൻ കോവിലിൽ എത്തിയ ദിലീപിന്റെ ചിത്രങ്ങൾ പകർത്തിയവരെ സഹോദരനും സംഘവും ഭീഷണിപ്പെടുത്തിയതായി ആരോപണം – ഭീഷണിപ്പെടുത്തി ചിത്രങ്ങൾ നീക്കം ചെയ്യിപ്പിച്ചു

കോടതി കാര്യങ്ങളിൽ നീക്കുപോക്ക് ഉണ്ടാകാൻ പണ്ടുമുതൽ ആളുകൾ ആശ്രയിച്ചിരുന്ന ഒരു ക്ഷേത്രമാണ് ജഡ്ജിയമ്മാവൻ കോവിൽ. സിനിമ താരങ്ങളും പ്രസിദ്ധരായവരുമൊക്കെ കേസ് കാര്യങ്ങളിൽ അനുകൂല നടപടി ഉണ്ടാകാൻ പൊങ്കുന്നത്തുള്ള ജഡ്ജിയമ്മാവൻ കോവിലിൽ എത്താറുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ അനുകൂല നിലപാട് ഉണ്ടാകാൻ നടൻ ദിലീപും ജഡ്ജിയമ്മാവൻ കോവിൽ സന്ദർശിച്ചിരുന്നു.

ഇപ്പോൾ വീണ്ടും ജഡ്ജിയമ്മാവൻ കോവിലിൽ എത്തിയ ദിലീപിന്റെ സന്ദർശനം ഇപ്പോൾ വിവാദം ആകുകയാണ് .ജഡ്ജിയമ്മാവന്‍ കോവിലില്‍ ദര്‍ശനത്തിനെത്തിയ നടന്‍ ദിലീപിന്റെ ചിത്രങ്ങളെടുക്കുന്നത് തടഞ്ഞ്ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍. താരത്തിന്റെ സഹോദരന്‍ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ്ചിത്രമെടുക്കാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്‌തത്.

വെള്ളിയാഴ്‌ച രാത്രി പത്തുമണിയോടെ ചെറുവള്ളി ജഡ്ജിയമ്മാവന്‍ കോവിലില്‍ ദിലീപ് ദര്‍ശനത്തിനെത്തിയത്. ഈ സമയം പ്രാദേശിക ചാനല്‍ പ്രവര്‍ത്തകരും ക്ഷേത്രത്തില്‍ എത്തിയവരും സ്ഥലത്തുണ്ടായിരുന്നു. ഇവര്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയതോടെയാണ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നവകാശപ്പെട്ട ഒരു സംഘമാളുകള്‍ ചിത്രങ്ങളെടുക്കുന്നത് തടഞ്ഞത്.

ചിത്രമെടുക്കാന്‍ ശ്രമിച്ച കുട്ടികളുടെ മൊബൈല്‍ ഫോണ്‍ വരെ ഇവര്‍ കൈക്കലാക്കി ചിത്രങ്ങള്‍ മായ്ച്ചുകളഞ്ഞു. ചിത്രമെടുക്കാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നത്.

പത്രങ്ങളിലോ ചാനലിലോ ദിലീപിന്റെ ക്ഷേത്രദര്‍ശനചിത്രങ്ങള്‍ വരാതിരിക്കാനാണ് ഇവര്‍ ചിത്രങ്ങള്‍ എടുക്കാന്‍ അനുവദിക്കാതിരുന്നത്. പ്രദേശവാസികളുടെ എതിര്‍പ്പ് ശക്തമായതോടെ ദിലീപ് സെല്‍ഫിക്ക്‌ വഴങ്ങി.അനുവദിക്കേണ്ടെന്ന് അനൂപ് പറഞ്ഞെങ്കിലും ആള്‍ക്കാര്‍ ചിത്രമെടുത്തു.

dileep and family at judjiyammavan kovil

Sruthi S :