വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപ് ബിഗ് സ്‌ക്രീനില്‍ ; പ്രേക്ഷക പ്രതികരണം ഇങ്ങനെ !

ദിലീപിന്റെ നിര്‍മ്മാണത്തിലെത്തുന്ന ചിത്രം തട്ടാശേരിക്കൂട്ടം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ചിത്രത്തില്‍ ദിലീപുമുണ്ട് . വര്‍ഷങ്ങള്‍ക്ക് ശേഷം താരത്തെ ബിഗ് സ്‌ക്രീനില്‍ കാണാനായതിന്റെ വിസ്മയവും പ്രേക്ഷകര്‍ പങ്കുവെച്ചിട്ടുണ്ട്. ദിലീപിന്റെ അനുജനായ അനൂപാണ് ചിത്രത്തിന്റെ സംവിധായകന്‍.അനൂപിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് തട്ടാശ്ശേരി കൂട്ടം.

പുതുമുഖങ്ങളില്‍ കുറച്ച് പടങ്ങള്‍ കൊണ്ടുതന്നെ ജനമനസ്സുകളില്‍ സ്ഥാനം കരസ്ഥമാക്കിയ ‘അര്‍ജുന്‍ അശോകന്‍’ നായകനായി എത്തുന്ന ചിത്രത്തില്‍ വിജയരാഘവന്‍, ശ്രീലക്ഷ്മി, ഗണപതി, അനീഷ് ഗോപാല്‍, ഉണ്ണി രാജന്‍ പി. ദേവ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

തിരക്കഥ സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് ഏച്ചിക്കാനം, ഛായാഗ്രാഹണം ജിതിന്‍ സ്റ്റാന്‍സിലാവോസ്, പ്രോജക്ട് ഹെഡ് റോഷന്‍ ചിറ്റൂര്‍, കോ പ്രൊഡ്യൂസേഴ്‌സ് ചന്ദ്രന്‍ അത്താണി, ശരത് ജി. നായര്‍, ബൈജു ബി.ആര്‍., കഥ ജിയോ വി., ഗാനരചന ബി.കെ. ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, സഖി എല്‍സ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്.

എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍മാര്‍-കെ.പി. ജോണി, ചന്ദ്രന്‍ അത്താണി, ശരത് ജി. നായര്‍, ബൈജു ബി.ആര്‍. പ്രോജക്ട് ഹെഡ്-റോഷന്‍ ചിറ്റൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ്-സുധീഷ് ഗോപിനാഥ്, കല-അജി കുറ്റിയാണി, മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം-സഖി എല്‍സ, എഡിറ്റര്‍-വി. സാജന്‍, സ്റ്റില്‍സ്-നന്ദു, പരസ്യകല-കോളിന്‍ ലിയോഫില്‍, പി.ആര്‍.ഒ.-എസ്. ദിനേശ്, മാര്‍ക്കറ്റിങ് ഡിസൈനിങ്-പപ്പെറ്റ് മീഡിയ.
താര പദവയിലേക്കു വീണ്ടും തിരിച്ചെത്തുകയാണ് ദിലീപ്.

അണിയറയിൽ ഒരുങ്ങുന്ന സിനിമകളുമായി തൻ്റെ പ്രതാപ കാലത്തിലേക്കു തിരികെ എത്താനൊരുങ്ങുകയാണ് താരം. മലയാള സിനിമയിൽ നിന്നും വമ്പൻ പ്രോജക്ടുകളാണ് അതുകൊണ്ടു തന്നെ ദിലീപിനു വേണ്ടി അണിയറയിൽ ഒരുങ്ങുന്നത്. ദിലീപിൻ്റെ പിറന്നാൾ ദിനത്തിൽ അപ്ഡേറ്റ് ചെയ്ത രണ്ടു വമ്പൻ പ്രോജക്ടുകളുടെ വിവരങ്ങൾ സോഷ്യൽ മീഡിയ മുഖേന താരം പങ്കുവെച്ചിരുന്നു. തൻ്റെ സേഫ് സോണിലുള്ള സിനിമകളിൽ മാത്രം ചുറ്റിത്തിരിയാതെ അടാറ് സിനിമകളുമായാണ് ദിലീപ് ഇനി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിനു ശേഷം ദിലീപും സംവിധായകൻ ബി. ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുകയാണ്. ഒരു പക്കാ മാസ് എൻ്റർടെയ്നറായിരിക്കും ചിത്രമെന്നാണ് പ്രാഥമിക റിപോർട്ട്. 2019 ൽ പുറത്തിറങ്ങിയ ചിത്രം രാമലീലയ്ക്കു ശേഷം ദിലീപിനു വിജയം സമ്മാനിച്ചിരുന്നു. വിക്കുള്ള ബാലൻ വക്കീൽ കഥാപാത്രമായെത്തിയ ചിത്രം ത്രില്ലർ മൂഡിലാണ് ബി. ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കിയത്. ദിലീപ്, മംമ്ത, രൺജി പണിക്കർ, ഹരീഷ് ഉത്തമൻ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലെത്തിയത്. ഇപ്പോൾ മമ്മൂട്ടിയെ നായകനാക്കി ക്രിസ്റ്റഫർ എന്ന ചിത്രത്തിൻ്റെ പണിപ്പുരയിലാണ് ബി. ഉണ്ണികൃഷ്ണൻ. ആറാട്ടിനു ശേഷം ബി. ഉണ്ണികൃഷ്ണനും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ.

സ്വാതന്ത്ര്യം അർധരാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങൾക്കു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപ് നായകനാകുമെന്നും മോളിവുഡിൽ വാർത്തകൾ പരക്കുന്നു. ചിത്രത്തിൻ്റെ അനൗൺസ്മെൻ്റ് ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും ദിലീപും ഒന്നിക്കുന്നതിൻ്റെ ത്രില്ലിലാണ് ദിലീപ് ആരാധകർ. ടിനു പാപ്പച്ചൻ്റെ അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകുമെന്നും നേരത്തെ റിപോർട്ടുണ്ടായിരുന്നു. രാമലീലയുടെ മെഗാ വിജയത്തിനു ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാന്ദ്ര. മുംബൈയുടെ പശ്ചാത്തലത്തിൽ ഒറു യഥാരാ‍ത്ഥ സംഭവത്തിനെ ആസ്പദമാക്കി ഉദയകൃഷ്ണയാണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താര സുന്ദരി തമന്നയാണ് നായികയാകുന്നത്. ദിലീപിൻ്റെ 147 -ാം ചിത്രമാണിത്

AJILI ANNAJOHN :