മറ്റു ഭാഷാ ചിത്രങ്ങളില്‍ കാണുന്ന തരത്തില്‍ അതിഭാവുകത്വമുള്ള നായകന്‍മാരെയോ വില്ലന്‍മാരെയോ മലയാളത്തില്‍ അംഗീകരിക്കില്ല; ജയസൂര്യ പറയുന്നു !

ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടനാണ് ജയസൂര്യ. ടെലിവിഷനിലൂടെ കലാ ജീവിതത്തിനു തുടക്കം കുറിച്ച ജയസൂര്യ ‘ഊമപെണ്ണിനു ഉരിയാടാപയ്യന്‍’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. അഭിനയ ജീവിതത്തില്‍ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം.

ഇപ്പോഴിതാ സിനിമയില്‍ എന്തെങ്കിലും കാണിച്ച് മലയാളി പ്രേക്ഷകരെ കബളിപ്പിക്കാനാവില്ലെന്ന് പറയുകയാണ് ജയസൂര്യ. ഹാസ്യമായാലും കഥാചിത്രമായാലും സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവരാണ് മലയാളി പ്രേക്ഷകര്‍ എന്നാണ് ജയസൂര്യ പറയുന്നത്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് നടന്‍ സംസാരിച്ചത്.

ഹാസ്യമായാലും കഥാചിത്രമായാലും സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവരാണ് മലയാളി സമൂഹം. സിനിമയില്‍ എന്തെങ്കിലും കാണിച്ച് മലയാളി പ്രേക്ഷകരെ കബളിപ്പിക്കാനാവില്ല. മറ്റു ഭാഷാ ചിത്രങ്ങളില്‍ കാണുന്ന തരത്തില്‍ അതിഭാവുകത്വമുള്ള നായകന്‍മാരെയോ വില്ലന്‍മാരെയോ മലയാളത്തില്‍ അംഗീകരിക്കില്ല.

ഓരോ സിനിമയുടെയും കഥാസന്ദര്‍ഭവും ക്യാമറയും എഡിറ്റിംഗും വരെ മലയാളി പ്രേക്ഷകര്‍ വിലയിരുത്താറുണ്ട്. ഇത് മലയാളത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇക്കാരണത്താല്‍ തന്നെ ബഹുഭൂരിപക്ഷം മലയാള സിനിമകളും അതിന്റെ മേക്കിംഗില്‍ സൂക്ഷ്മത പുലര്‍ത്തുന്നുണ്ട്.


ഈഗോ ഇല്ലാത്ത നല്ല കൂട്ടുകെട്ടില്‍ നിന്നും സൗഹൃദത്തില്‍ നിന്നുമാണ് പലപ്പോഴും മികച്ച സിനിമകള്‍ പിറക്കുന്നത്. കൊണ്ടും കൊടുത്തും അഭിപ്രായങ്ങള്‍ സ്വീകരിച്ചും ചെയ്യുന്ന സിനിമാക്കൂട്ടുകള്‍ വേണം. മലയാളത്തില്‍ മിക്കവാറും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുണ്ടായിട്ടുള്ളത് മികച്ച സൗഹൃദത്തില്‍ നിന്നാണ്.

പ്രജേഷ് സെന്നില്‍ നിന്ന് അത്തരം അനുഭവമാണുണ്ടായിട്ടുള്ളത്. ജീവിക്കുന്ന കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കുന്നത് വെല്ലുവിളിയാണ്. മുരളിയെ അവതരിപ്പിച്ചത് അദ്ദേഹത്തെ മറ്റുള്ളവരില്‍നിന്ന് കേട്ടറിഞ്ഞാണ്. ഫുട്‌ബോള്‍ താരം സത്യനെ അവതരിപ്പിച്ചതും അങ്ങനെത്തന്നെ എന്നാണ് ജയസൂര്യ പറയുന്നത്.

AJILI ANNAJOHN :