എല്ലാവരുടെ പ്രാർഥന ഒപ്പം വേണം ; പുതിയ വിശേഷം പങ്കു വെച്ച ദിലീപ് !

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. മലയാള സിനിമയിലെ ജനപ്രിയനായകൻ ആരാണ് എന്ന് ചോദിച്ചാൽ ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ദിലീപ് എന്ന പേരു മാത്രമേ പറയുകയുള്ളൂ. അത്രത്തോളം മലയാളികളുടെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായി മാറിയ പേരുകളിൽ ഒന്നാണ് ജനപ്രിയ നായകൻ ദിലീപ് എന്നത്. ധാരാളം ആരാധകരെ ആണ് ഇദ്ദേഹം കഴിഞ്ഞ കുറെ പതിറ്റാണ്ടുകൾ കൊണ്ട് സ്വന്തമാക്കിയത്.

സമൂഹമാധ്യമങ്ങളിൽ ഒട്ടും സജീവമല്ല ദിലീപ്. വല്ലപ്പോഴും മാത്രമാണ് ഇദ്ദേഹം ഇദ്ദേഹത്തിൻറെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്ത് എത്തുന്നത്. അതുകൊണ്ടുതന്നെ ആ വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ ആഘോഷമാക്കി മാറ്റുന്നത് പതിവാണ്. ഏതെങ്കിലും വിശേഷദിവസങ്ങളിൽ മാത്രമാണ് ഇദ്ദേഹം ഇദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെക്കുന്നത്. ഇപ്പോൾ ദിലീപ് പങ്ക് വെച്ച ഏറ്റവും പുതിയ ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

നടൻ എന്ന നിലയിലാണ് താരം ഏറ്റവും കൂടുതൽ തിളങ്ങിയത് എങ്കിലും സിനിമയിലെ മറ്റു മേഖലകളിലും കഴിവ് തെളിയിച്ച വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. മലയാളത്തിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകളും ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ബ്ലോക്ക് ബസ്റ്റർ ചിത്രം സിഐഡി മൂസ ആണ് ഇദ്ദേഹം ആദ്യമായി നിർമ്മിച്ചത്. പിന്നീട് പല സിനിമകളിലും ഇദ്ദേഹം നിർമ്മാണ പങ്കാളി കൂടിയായിരുന്നു. ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്നാണ് ഇദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനിയുടെ പേര്.

ഗ്രാൻഡ് പ്രൊഡക്ഷൻസ് ബാനറിൽ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. അനൂപ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ദിലീപിന്റെ സഹോദരനാണ് അനൂപ്. അർജുൻ അശോകൻ ആണ് സിനിമയിലെ നായകനായി എത്തുന്നത്. ഗണപതി ആണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേ സമയം നവംബർ 11 തീയതി ആണ് ഈ സിനിമയുടെ റിലീസ്. ഈ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ആണ് ഇപ്പോൾ ദിലീപ് ഫേസ്ബുക്കിൽ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഞങ്ങൾ ഈ വാർത്തയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നും തീർച്ചയായും ഈ സിനിമ തിയേറ്ററുകളിൽ പോയി കാണും എന്നുമാണ് മലയാളികൾ പറയുന്നത്.

AJILI ANNAJOHN :