ട്വന്റി ട്വന്റിയുടെ രണ്ടാം ഭാഗം ഉടനെയോ?രണ്ടും കൽപ്പിച്ചാണോ ദിലീപിന്റെ വരവ്!

മലയാളത്തിലെ പ്രമുഖ നടീനടന്മാരെ അണിനിരത്തി ജോഷി സംവിധാ‍നം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ചത്രമായിരുന്നു ട്വന്റി20. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രത്തിന്റെ രചന ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവരും, നിർമ്മാണം ദിലീപുമാണ്. സിനിമയുടെ രണ്ടാം ഭാഗം പ്രേക്ഷകർ കാത്തിരിക്കുകയാണ്.

ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടനെ വരുമോയെന്ന ചോദ്യത്തിന് രസകരമായ മറുപടി നല്കയിരിക്കുകയാണ് ദിലീപ്. സിനിമ എല്ലാവരുടെയും സ്നേഹത്തോടെ സംഭവിച്ച ഒന്നാണ് . സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. ചിന്തിച്ചാൽ മാത്രമല്ലേ അത് നടക്കുകയോ ഇല്ലയോ എന്ന് പറയാൻ സാധിക്കുക. അതേ സമയം ട്വന്റി ട്വന്റി റിലീസ് ചെയ്തത് നവംബര്‍ അഞ്ചിനായിരുന്നു. എട്ടാം തീയ്യതി റിലീസ് ചെയ്യില്ലേ എന്ന ചോദ്യത്തിന് ദിലീപ് ന്റെ ഉത്തരം ഏറെ രസിപ്പിച്ചു.

എട്ടില് റിലീസ് ചെയ്താല്‍ എട്ടിന്റെ പണി കിട്ടുമെന്നായിരുന്നു മറുപടി. അതേസമയം കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ദിലീപ് മുന്നേറികൊണ്ടിരിക്കുന്നത്. ഓര്‍ഡിനറി എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുഗീത് ഒരുക്കുന്ന മൈ സാന്റയാണ് ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. സിനിമ ക്രിസ്മസ് റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അതേസമയം എസ് എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്ത ദിലീപ് ചിത്രം ജാക്ക് ഡാനിയേല്‍ നവംബറിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും പിന്നാലെയായി ദിലീപിനൊപ്പം പ്രവര്‍ത്തിക്കുകയാണ് പീറ്റര്‍ ഹെയ്ന്‍. ജാക്ക് ആന്‍ഡ് ഡാനിയലിന് ആക്ഷനൊരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. പുതിയ ചിത്രം കൂടി പുറത്തുവന്നതോടെ ആരാധകരും ആവേശത്തിലാണ്.

ഏറെ ആരാധകരുള്ള നടനാണ് ദിലീപ്. മലയാള സിനിമയുടെ ജനപ്രിയ നായകൻ . താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ ഇപ്പോഴും ഏറെ പ്രേക്ഷക പിന്തുണയായാണ് നൽകുന്നത്. കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്‍ ഒരാള്‍ ദിലീപ് ആണ്.

മോഹന്‍ലാലിനും മമ്മൂട്ടിക്കും പിന്നാലെയായി ദിലീപിനൊപ്പം പ്രവര്‍ത്തിക്കുകയാണ് പീറ്റര്‍ ഹെയ്ന്‍. ജാക്ക് ആന്‍ഡ് ഡാനിയലിന് ആക്ഷനൊരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ അര്‍ജുന്‍ സര്‍ജയും ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. സ്‌റ്റൈലിഷ് എന്റര്‍ടൈനറായാണ് ചിത്രമൊരുക്കുന്നത്. ആക്ഷന്‍ രംഗങ്ങളുണ്ടെങ്കിലും മുഴുനീള ആക്ഷന്‍ സിനിമയല്ല ജാക്ക് ആന്‍ഡ് ഡാനിയലെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

ദിലീപ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമ തന്നെയായിരിക്കും ഇതെന്ന ഉറപ്പും ആരാധകര്‍ക്ക് ലഭിച്ചിരുന്നു.
എസ്എല്‍പുരം ജയസൂര്യയാണ് ചിത്രത്തിന് കഥയൊരുക്കി സംവിധാനം ചെയ്തത്. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇരുവരും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നേരത്തെ സ്പീഡ് ട്രാക്കിന് വേണ്ടിയായിരുന്നു ഇരുവരും ഒരുമിച്ചത്. അഞ്ജു കുര്യനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

Dileep

Noora T Noora T :