ദിലീപ് കാണിക്കുന്ന കാര്യങ്ങൾ ജയറാം കാണിച്ചു തുടങ്ങിയപ്പോൾ പ്രശ്നങ്ങക്ക് തുടക്കം കുറിച്ചു

സംവിധായകൻ രാജസേനന്റെ ഭൂരിഭാഗം സിനിമകളും ജയറാമിനൊപ്പം ഉള്ളവയായിരുന്നു. പിന്നീടെപ്പോഴോ ഈ കൂട്ടുകെട്ട് വേർപിരിഞ്ഞു. രാജസേനൻ സിനിമകളിൽ നിന്നു മാറി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ജയറാമിനാകട്ടെ സിനിമകളുടെ എണ്ണവും കുറഞ്ഞു.

ജയറാമിന് സംഭവിച്ചത് എന്താണെന്ന് രാജസേനൻ പറയുന്നതിങ്ങനെ.

മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ മുപ്പത്തിയഞ്ചു നാൽപതു വർഷം ഒന്നും ഒരു നടന് ഇനി തുടരാനാകില്ല. അഞ്ചു വർഷം മാക്സിമം. അതിനുള്ള ടാലെന്റ്റ് മാത്രമേ പുതിയ താരങ്ങൾക്കുള്ളു അത് കൊണ്ട് തന്നെയാണ് അവർ വലിയ തരത്തിൽ സെലെക്ടിവ് ആകുന്നത്. അവർക്കൊക്കെ ടെൻഷൻ ആണ്. എന്നാൽ മോഹൻലാലിനും മമ്മൂട്ടിക്കും ഒന്നും ആ ടെൻഷൻ ഇല്ല കാരണം അവർ ഭയങ്കര ടാലന്റഡ് ആണ്. ജയറാം, ദിലീപ് എന്നിവരും ടാലന്റഡ് ആണ്.

ദിലീപിന് മോഹന്ലാലിനോ മമ്മൂട്ടിക്കോ സുരേഷ് ഗോപികോ ജയറാമിനോ ഇല്ലാത്ത മറ്റൊന്നുണ്ട്, മാർക്കറ്റിംഗ്. അയാളെ കണ്ടാണ് പിന്നിട് മോഹൻലാലും മമ്മൂട്ടിയും പോലും സെൽഫ് മാർക്കറ്റിംഗ് നടത്തിയത്. ജയറാമിന് ആ കാര്യത്തിൽ ഒരു അബദ്ധം പറ്റി. ദിലീപ് കാണിക്കുന്ന കാര്യങ്ങൾ ജയറാം കാണിച്ചു തുടങ്ങിയപ്പോൾ പ്രശ്നം തുടങ്ങി. സിനിമയുടെ മാർക്കറ്റിംഗ് എന്താണ് എന്നുള്ളതിന് ദിലീപ് അത്യാവശ്യം നല്ല അറിവുണ്ട്. ആ അറിവിലാണ് ദിലീപ് പിടിച്ചു നില്കുന്നത്. ചില ദിലീപിന്റെ സിനിമകൾ ഒക്കെ മോശമാണ്, പക്ഷെ ദിലീപ് അതിനെ നന്നായി മാർകെറ്റ് ചെയ്യും. ഓടുന്ന സിനിമയുടെ ഘടകങ്ങളെ കുറിച്ചു ദിലീപിന് എല്ലാം അറിയാം, ജയറാമിന് ഒന്നും അറിയില്ല .

Noora T Noora T :