വരുമെന്ന് പറഞ്ഞാൽ വന്നിരിക്കും; ഈ സിനിമകളുടെ രണ്ടാം ഭാഗം വരുമെന്ന് ഉറപ്പ് നൽകി ദിലീപ്!

ചില സിനിമകളുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. എന്നാൽ ഇതാ ഒടുവിൽ അത് യാഥാർഥ്യമാവുകയാണ്. ദിലീപിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു റണ്‍വേയും , സി ഐ ഡി മൂസയും. ഒടുവിൽ ഈ ചിത്രങ്ങളുടെ രണ്ടാം ഭാഗം വരുമെന്നുള്ള റിപ്പോർട്ടാണ് ഇപ്പോൾ വന്നിരിക്കുന്നത് .

ജനപ്രിയനായകന്‍ ദിലീപ് പ്രേക്ഷകർക്ക് ഉറപ്പ് നൽകിയിരിക്കുകയാണ്. ദിലീപിന്റെ പുറത്തിറത്തിറങ്ങാൻ ഇരിക്കുന്ന ജാക് ഡാനിയലിന്റെ പ്രൊമോഷന്‍ ഭാഗമായി ഫേസ്ബുക്ക് ലൈവില്‍ എത്തിയപ്പോള്‍ ആണ് ദിലീപ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന് പറഞ്ഞിരിക്കുന്നത്

ജോണി ആന്റണിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സി.ഐ.ഡി മൂസ. ജോഷിയുടെ സംവിധാനത്തിൽ 2004-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമായിരുന്നു റൺവേ.

സി ഐ ഡി മൂസയുടെ രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് താരം പറഞ്ഞു. റണ്‍വേയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വാര്‍ത്ത പുറത്തിറങ്ങിയിട്ട് രണ്ടു വര്‍ഷത്തിലേറെയായി. ഓണ്‍ എയര്‍ ഈപ്പന്‍ എന്ന ജോഷിയുടെ ചിത്രത്തിലും ദിലീപ് അഭിനയിക്കുന്നുണ്ട്. ജനുവരി അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മൈസാന്റായിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിക്കുന്നത്.

Dileep

Noora T Noora T :