മഞ്ജു കോടതിയിലേക്ക്.. നിര്‍ണായക വിസ്താരം ഈയാഴ്ച; നെഞ്ചിടിപ്പോടെ ദിലീപ്

കൊച്ചിയിൽ നടിയെ ആക്രമിച്ചത് കേരളം ഒന്നാകെ ചർച്ചചെയ്യപ്പെട്ടിരുന്നു. കേസിൽ മഞ്ജു വാര്യരെ കോടതി ഈയാഴ്ച വിസ്തരിക്കും. മഞ്ജു വാര്യരുടെ വിസ്താരത്തിന് ശേഷം നടിയുടെ ക്രോസ് വിസ്താരം നടത്തിയാല്‍ മതിയെന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ ആലോചന. മഞ്ജുവിന്റെ മൊഴി കേസില്‍ നിര്‍ണായകമാകുമെന്നാണ് പ്രസിക്യൂഷനും കണക്കുകൂട്ടുന്നത്. സംഭവം നടന്ന ഉടന്‍ ഇതൊരു ക്രിമിനല്‍ ഗൂഡാലോചനയാണെന്ന് മഞ്ജു കൊച്ചിയില്‍ നടന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ പ്രതിഷേധയോഗത്തില്‍ ആരോപിച്ചിരുന്നു.

ദിലീപും മുന്‍ഭാര്യ മഞ്ജുവും വേര്‍പിരിയാന്‍ കാരണം ആക്രമിക്കപ്പെട്ട യുവനടിയുടെ ഇടപെടലാണെന്നും, അതില്‍ ദിലീപിന് തന്നോട് പകയുണ്ടായിരുന്നുവെന്നും നടി മൊഴി നല്‍കിയതായാണ് സൂചന. ഇത് മഞ്ജുവും ശരിവെച്ചാല്‍ ദിലീപ് കുടുങ്ങും എന്ന കാര്യത്തിൽ സംശയമില്ല. ഗൂഢാലോചനയ്ക്കും കുറ്റകൃത്യത്തിനും കാരണമായ പ്രേരണ സംശയാതീതമായി തെളിയിക്കപ്പെടും. ഈ സാഹചര്യത്തില്‍ മഞ്ജുവിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. മഞ്ജുവിനെ പ്രോസിക്യൂഷന്‍ പ്രധാന സാക്ഷിയാക്കിയതും ഇക്കാരണത്താലാണ്. ക്രിമിനല്‍ നടപടിച്ചട്ടം വകുപ്പ് 164 പ്രകാരം പൊലീസ് നേരത്തെ മഞ്ജുവിന്റെ രഹസ്യമൊഴി എടുത്തിരുന്നു. ഈ മൊഴി ദിലീപിന് എതിരാണെന്നാണ് റിപ്പോര്‍ട്ട്. കോടതിയിലും ഈ മൊഴി ആവര്‍ത്തിക്കുമോയെന്നാണ് ഇരുവിഭാഗവും ഉറ്റുനോക്കുന്നത്.

അതെ സമയം പകര്‍ത്തിയ ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലാബിലാണു ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചത് നടന്‍ ദിലീപിന്റെ ഹര്‍ജിയിലാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.

സിബിഐ കോടതിയില്‍ ഇന്നും നാളെയും വിസ്താരം ഇല്ലാത്തതിനാല്‍ ബുധനാഴ്ച മാത്രമാകും വിസ്താരം പുനഃരാരംഭിക്കുക. അന്ന് നടിയെ ആക്രമിച്ച സംഭവം പൊലീസിനെ അറിയിച്ച പി ടി തോമസ് എംഎല്‍എയെയാകും വിസ്തരിക്കുക. നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച്‌ ചണ്ഡീഗഡിലെ ഫൊറന്‍സിക് ലാബില്‍ നിന്നുള്ള ഫൊറന്‍സിക് പരിശോധനഫലം പ്രതിയായ നടന്‍ ദിലീപിന് ലഭിച്ചിട്ടുണ്ട്. ഇരയും കേസിലെ ഒന്നാം സാക്ഷിയുമായ നടിയെ ഇതിന്റെ അടിസ്ഥാനത്തിലാകും ക്രോസ് വിസ്താരം നടത്തുക.

അതെ സമയം കേസില്‍ പ്രധാന സാക്ഷിയായ നടി രമ്യ നമ്പീശനെ ചോദ്യം ചെയ്തു. നടന്‍ ലാലിന്റെയും കുടുംബത്തിന്റെയും ചോദ്യം ചെയ്യല്‍ നടന്നിരുന്നു. പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരമാണ് നടക്കുന്നത്. സിനിമ പ്രവര്‍ത്തകര്‍ അടക്കം 136 സാക്ഷികളെയാണ് ആദ്യഘട്ടം വിസ്തരിക്കുന്നത്. നടിയുടെയും ബന്ധുക്കളുടെയും വിസ്താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. 90 ദിവസത്തിനുള്ളില്‍ വിചാരണ കഴിയും. കേസിലെ മുഖ്യ സാക്ഷിയും ഇരയുമായ നടിയടക്കമുള്ളവരുടെ ക്രോസ് വിസ്താരം അടുത്തയാഴ്ച ആരംഭിക്കാന്‍ കോടതി കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകനോടു നിര്‍ദ്ദേശിച്ചു. ബി രാമന്‍പിള്ളയാണ് ദിലീപിന്റെ വക്കീല്‍.

dileep

Noora T Noora T :