ഫ്ലാറ്റ് വിഷയം ! മരട് നാഗരസഭക്ക് മുൻപിൽ ധർണയുമായി സൗബിൻ ഷാഹിറും മേജർ രവിയും !

തീരദേശ പരിപാലന നിയമം ലംഖിച്ച് മരടിൽ നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ച് നീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കരുതെന്നു ആവശ്യപ്പെട്ട് നഗരസഭാ ഓഫീസിനു മുൻപിൽ ഫ്ലാറ്റ് ഉടമകയുടെ ധർണ്ണ . സെബാസ്റ്റ്യന്‍ പോൾ, കെ.ബാബു, നടൻ സൗബിൻ ഷാഹിർ , സംവിധായകൻ മേജര്‍ രവി തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുത്തു. മരട് ഭവന സംരക്ഷണസമിതിയാണ് ധർണ നടത്തുന്നത്. ഡോ. സെബാസ്റ്റ്യൻ പോൾ ധർണ ഉദ്ഘാടനം ചെയ്തു. അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു.

തീരദേശ പരിപാലന നിയമം ലംഘിച്ച്  നിർമിച്ച മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ  പൊളിച്ച് നീക്കണം എന്ന് മെയ് എട്ടിനാണ് സുപീംകോടതി ഉത്തരവിട്ടത്. ഹോളി ഫെയ്ത്ത്, കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിൻ ഹൗസിങ്, ആൽഫ വെൻച്വെർസ് എന്നീ ഫ്ലാറ്റുകള്‍ പൊളിക്കാനാണ് കോടതി ഉത്തരവിട്ടത്.  

ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മരട് മുൻസിപ്പാലിറ്റിയാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്.  ഫ്ലാറ്റ് ഉടമകൾ കോടതിയെ  കാര്യങ്ങൾ ബോധിപ്പിക്കട്ടെയെന്നും മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞിരുന്നു. 

ഫ്ലാറ്റുകൾ പൊളിക്കാനുള്ള സുപ്രീം കോടതി വിധി തങ്ങളുടെ ഭാഗം കേൾക്കാതെയാണെന്നും സർക്കാർ ഇടപെടൽ വേണമെന്നും ഫ്ലാറ്റ് ഉടമകൾ ആവശ്യപ്പെട്ടു. സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി തങ്ങളെ കേൾക്കാതെ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവുണ്ടായത്. ഇതുകൊണ്ടാണു റിട്ട് ഹർജികളും റിവ്യൂ ഹർജികളും തുറന്ന കോടതിയിൽ വാദം കേൾക്കാതെ തള്ളിയത്. 

dharna in front of marad municipal office

Sruthi S :