വിവാദങ്ങളോട് പോകാൻ പറയൂ;തകർത്ത്, പൊളിച്ചു ,കുടുക്കി ഫ്രീക്ക് ബ്രോയായി ധർമജൻ ബെൻസിൽ

കഴിഞ്ഞ ദീവസങ്ങളില്‍ സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്‌ത പേരാണ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെത്. പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കുള്ള സഹായധനം ഇതുവരെയും കൃത്യമായി വിതരണം ചെയ്തിട്ടില്ലെന്ന നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പരാമര്‍ശം വിവാദത്തിനു വഴിവെച്ചു. ധര്‍മ്മജനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധിപേര്‍ രംഗത്തുവന്നു. എന്നാല്‍ വിമര്‍ശങ്ങള്‍ ഒന്നും തന്നെ തനിക്ക് ബാധകമല്ലെന്ന് പറയാതെ പറയുകയാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

എന്നാല്‍ വിമര്‍ശങ്ങള്‍ ഒന്നും തന്നെ തനിക്ക് ബാധകമല്ലെന്ന് പറയാതെ പറയുകയാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. തന്റെ പുതിയ ചിത്രമായ ധമാക്കയിലെ താരത്തിന്റെ ഫ്രീക്കന്‍ ചിത്രങ്ങളിലൂടെയാണ് താരം അങ്ങനെ പറയുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തില്‍ കിടിലന്‍ മേക്കോവറിലാണ് നടൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശിവ എന്നാണ് ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്. ഒമര്‍ ലുലു തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചത്.

ഹാപ്പി വെഡ്ഡിംഗ് , ചങ്ക്സ്, ഒരു അഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ധമാക്കയില്‍ അരുണ്‍ ആണ് നായകന്‍. നായികയായി നിക്കി ഗല്‍റാണിയും, മറ്റു പ്രധാനവേഷങ്ങളില്‍ ഇന്നസന്റ്, സലിം കുമാര്‍, സാബു മോന്‍, നേഹ സക്‌സേന, ശാലിന്‍ സോയ എന്നിവരും എത്തുന്നു.

dharmajan freak look-benz

Noora T Noora T :