കഴുത്തറ്റം വെള്ളത്തിൽ ധർമ്മജനും കുടുംബവും, പോലീസ് കൺട്രോൾ റൂമിൽ വിളിച്ചു കിട്ടുന്നില്ല; ചിലപ്പോ ഇവിടെ കിടന്നു മരിക്കേണ്ടി വരും !! സഹായം അഭ്യർത്ഥിച്ച് കൊണ്ടുള്ള വോയിസ് പ്രചരിക്കുന്നു….

കഴുത്തറ്റം വെള്ളത്തിൽ ധർമ്മജനും കുടുംബവും, പോലീസ് കൺട്രോൾ റൂമിൽ വിളിച്ചു കിട്ടുന്നില്ല; ചിലപ്പോ ഇവിടെ കിടന്നു മരിക്കേണ്ടി വരും !! സഹായം അഭ്യർത്ഥിച്ച് കൊണ്ടുള്ള വോയിസ് പ്രചരിക്കുന്നു….

കേരളത്തിലാകെ പ്രളയം പിടിമുറുക്കിയിരിക്കുകയാണ്. ഒരുപാടാളുകളാണ് സഹായം അഭ്യർത്ഥിച്ചു പല ഭാഗത്തു നിന്നും വീഡിയോകളും വോയ്‌സുമൊക്കെ സോഷ്യൽ മീഡിയിൽ ഇടുന്നത്. ഇപ്പോഴിതാ നടൻ ധർമ്മജനും കുടുംബവും സഹായം അഭ്യർത്ഥിച്ച് വോയിസ് വാട്ട്സാപ്പിൽ ഇട്ടിരിക്കുകയാണ്. താനും കുടുംബവും ചിലപ്പോൾ ഇവിടെ കിടന്നു മരിക്കേണ്ടി വരുമെന്നാണ് ധർമ്മജൻ പറയുന്നത്. ധർമ്മജന്റെ വോയിസ് കേൾക്കാം…

“ഞാൻ ധർമ്മജനാണ്. എന്റെ വീടിന്റെ മുന്നിൽ കഴുത്തറ്റം വെള്ളമുണ്ട്. വീട്ടിൽ അമ്മയും ഞാനും ഭാര്യയും കുട്ടികളുമാണുള്ളത്. സഹായത്തിനായി പലരെയും വിളിച്ചു. ആർക്കും ഇങ്ങോട്ടേക്ക് എത്തിപ്പെടാൻ പറ്റുന്നില്ല. പോലീസ് കൺട്രോൾ റൂമിൽ വിളിച്ചിട്ട് എടുക്കുന്നില്ല. ചിലപ്പോ ഇവിടെ കിടന്നു മരിക്കേണ്ടി വരും” -ധർമ്മജൻ പറയുന്നു.

ആകെ രണ്ടു വഞ്ചി മാത്രമേ ഈ ഭാഗത്ത് ഉള്ളൂ എന്നും, രണ്ടു നില വീടുണ്ടായിട്ട് വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ധർമ്മജൻ പറയുന്നു. ആരെങ്കിലും സഹായിക്കണം എന്ന അഭ്യർത്ഥനയോട് കൂടിയാണ് വോയിസ് അവസാനിക്കുന്നത്.

താനും കുടുംബവും ഇപ്പോള്‍ സുരക്ഷിതനാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ധര്‍മ്മജനിപ്പോള്‍. ‘വഞ്ചിയിലാണ് എന്നെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത്. ‘ഇപ്പോള്‍ സുരക്ഷിതനാണ്. ഭാര്യയുടെ വീട്ടിലാണ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി’- ധര്‍മജന്‍ പറഞ്ഞു.

Dharmajan calls for help – kerala flood

Abhishek G S :