“ദിലീപിന്റെ ബിനാമിയാണോ ?” – മറുപടിയുമായി ധർമജൻ ബോൾഗാട്ടി

“ദിലീപിന്റെ ബിനാമിയാണോ ?” – മറുപടിയുമായി ധർമജൻ ബോൾഗാട്ടി

ചാനൽ പരിപാടികളിലൂടെയാണ് ധർമജൻ ബോൾഗാട്ടി സിനിമയിലേക്കെത്തുന്നത് . ചെറിയ ചെറിയ റോളുകളിലൂടെ സജീവമായ ധർമജൻ , ഇപ്പോൾ നിർമാതാവിന്റെ വേഷത്തിലും എത്തിയിരിക്കുകയാണ്. ദിലീപ് വിഷയത്തിൽ ഉയർന്നു കേട്ട പേരുകളിൽ ഒന്നാണ് ധർമജൻ .

ധര്‍മ്മജന്‍ ദിലീപിന്റെ ബിനാമിയാണെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനു മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ധര്‍മ്മജനിപ്പോള്‍. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മ്മജന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

”ഇതു പോലുള്ള നിരവധി ചോദ്യങ്ങള്‍ എന്നോട് ആളുകള്‍ ചോദിച്ചിട്ടുണ്ട്. ദിലീപാണോ ചേട്ടന്റെ സിനിമകളുടെ നിര്‍മ്മാതാവ്, ധര്‍മ്മജന്‍ ഒരു ബിനാമിയാണോ എന്നൊക്കെ ചോദിക്കാറുണ്ട്. ഒരിക്കലും അല്ല കേട്ടോ. ദിലീപേട്ടന് ഇതേ കുറിച്ച് അറിയാന്‍ പോലും വഴിയില്ല” ധര്‍മ്മജന്‍ പറയുന്നു.

”നിര്‍മ്മാതാവായത് വലിയ കാശായതു കൊണ്ടൊന്നുമല്ല. രണ്ട് നല്ല സുഹൃത്തുക്കള്‍ കാശുമുടക്കാന്‍ വന്നു. ഒപ്പം ഞാനും കാശുമുടക്കി. കാശു മുടക്കാത്ത നിര്‍മ്മാതാവല്ല നല്ല വേദനയുള്ള നിര്‍മ്മാതാവാണ് .സിനിമ നിങ്ങള്‍ തിയേറ്ററില്‍ കണ്ട് വിജയിപ്പിച്ചാലേ എനിക്ക് മുടക്കിയ പണം തിരികെ ലഭിക്കൂ” ധര്‍മ്മജന്‍ കൂട്ടിചേര്‍ത്തു.

dharmajan bolgatty about dileep

Sruthi S :