ബേബി ഷവർ ആഘോഷിച്ച് ഉർവ്വശി; താരത്തിന്റെ നിറ വയറുമായുള്ള ചിത്രങ്ങൾ വൈറലാകുന്നു!

ബേബി ഷവർ ആഘോഷിച്ച് മലയാളത്തിലെ പ്രിയ നടി ഉർവ്വശി. താരത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. നിറവയറുമായി നിൽക്കുന്ന ഉർവ്വശിയ്ക്ക് ഒപ്പം നിക്കി ഗൽറാണിയും ഉണ്ട്. നിവയറുമായി കുഞ്ഞിനെ കാത്തിരിക്കുന്ന ഉർവ്വശിയുടെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്

ഒമർ ലുലുവിന്റെ സംവിധാനത്തിൽ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ധമാക്ക. ചിത്രത്തിലെ പുതിയ പോസ്റ്ററുകളിലാണ് നിറ വയറുമായി നിൽക്കുന്ന നിക്കി ഗൽറാണിയെയും ഉർവ്വശിയെയും കാണാൻ കഴിയുന്നത് .മലയാളത്തിൽ നല്ല കിടിലൻ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ആണ് ഒമർ ലുലു

ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ്, ഒരു അഡാര് ലവ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് ധമാക്കയുമായി ഒമർ ലുലു എത്തിയിരിക്കുന്നത് .തിവ് പോലെ ധമാക്കയും കൂടുതൽ കളർഫുൾ ആയാണ് ഒമർ ലുലു അണിയിച്ചിരിക്കുന്നത്. അരുണ്‍ ആണ് ധമാക്കയില്‍ നായകനായി എത്തുന്നത്. നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. മുകേഷ്, ഉര്‍വ്വശി, ശാലിന്‍, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ചിത്രത്തിൽ ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി എന്ന ഗാനം യുട്യൂബിൽ തരംഗം സൃഷ്‌ടിച്ചിരുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാശ് , വേണു ഒ. വി, കിരണ്‍ ലാല്‍ എന്നിവര്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നു. സിനോജ് അയ്യപ്പനാണ് ഛായാഗ്രഹണം. ഒരിടവേളക്ക് ശേഷം ധമാക്കയിലൂടെ മുകേഷ് ഉർവ്വശി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.ഡിസംബർ 20 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.

DHAMAKKA MOVIE

Noora T Noora T :