അവൻ മരിച്ചു കൊണ്ടിരിക്കുകയായിരുന്നു; എന്നിട്ടും അവർ മതിയായ ചികിത്സ നൽകിയില്ല !! മരിച്ച കുഞ്ഞിനേയും നെഞ്ചോട് ചേർത്ത് യുവതി കഴിഞ്ഞത് മൂന്നു ദിവസം…

അവൻ മരിച്ചു കൊണ്ടിരിക്കുകയായിരുന്നു; എന്നിട്ടും അവർ മതിയായ ചികിത്സ നൽകിയില്ല !! മരിച്ച കുഞ്ഞിനേയും നെഞ്ചോട് ചേർത്ത് യുവതി കഴിഞ്ഞത് മൂന്നു ദിവസം…

മരിച്ച കുഞ്ഞിനെയും നെഞ്ചോട് ചേര്‍ത്ത് യുവതി ആശുപത്രിയില്‍ കഴിഞ്ഞത് മൂന്ന് ദിവസം. ഓസ്ട്രേലിയയിലെ വിക്ടോറിയക്കാരിയായ ഇരുപതുകാരി ക്രിസ്റ്റിയ്ക്കാണ് ഈ ദുരന്തം ഉണ്ടായത്. ക്രിസ്റ്റി വാട്‌സണ്‍ ഏറെ ഞെട്ടലോടെയാണ് തന്റെ പൊന്നോമന കയ്സെന്‍ ഗര്‍ഭാവസ്ഥയില്‍ വെച്ചു തന്നെ അവളെ വിട്ടുപോവുകയായിരുന്നുവെന്ന് അറിഞ്ഞത്. ഗര്‍ഭാവസ്ഥയില്‍ രക്തസമ്മര്‍ദ സംബന്ധമായി ഉണ്ടാകുന്ന പ്രീ-എക്ലംപ്സിയ എന്ന രോഗാവസ്ഥയാണ് അവളുടെ പൊന്നോമനയെ തട്ടിയെടുത്തത്.

ഗര്‍ഭത്തിന്റെ 26-ാമത്തെ ആഴ്ചയില്‍ രക്തസമ്മര്‍ദം മൂലം ഒരു തരം മുഴ രൂപപ്പെട്ടിരുന്നു. എന്നാല്‍ ക്രിസ്റ്റി അക്കാര്യം ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും ഡോക്ടര്‍മാര്‍ അത് കാര്യമായി എടുത്തില്ല. കാഴ്ച മങ്ങുകയും പിന്നീട് അതികഠിനമായ തലവേദനയും വരികയും ചെയ്തു. ആശുപത്രിയില്‍ എത്തിയ ക്രിസ്റ്റിക്ക് തലവേദനയ്ക്കുള്ള മരുന്ന് ഡോക്ടര്‍ നല്‍കി. സാധാരണ ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന പ്രശ്‌നമാണ് ഇതെന്നായിരുന്നു ഡോക്ടര്‍ ക്രിസ്റ്റിയോട് പറഞ്ഞത്. എന്നാല്‍ യാഥാര്‍ഥ്യത്തില്‍ ഗര്‍ഭാവസ്ഥയില്‍ രണ്ട് ശതമാനത്തോളം രോഗം രൂക്ഷമായി ബാധിച്ചു കഴിഞ്ഞിരുന്നു.

“ഞാന്‍ വളരെയധികം പൊണ്ണത്തടി വെച്ചിരുന്നു, എന്റെ ഷൂസ് കാലിന് പാകമാകുന്നില്ലായിരുന്നു. എന്റെ മുഖം ആകെ ചീര്‍ത്തിരുന്നു, എന്റെ കണങ്കാല്‍ പോലും കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. എന്റെ വിരലുകള്‍ മടക്കാനോ നിവര്‍ത്തുന്നതിനോ സാധിക്കുമായിരുന്നില്ല. അങ്ങനെ ഒടുവില്‍ ഡോക്ടറെ കാണുമ്പോഴാണ് എന്റെ പ്രീ-എക്ലംപ്‌സിയ എന്ന പ്ലാസന്റെയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന രോഗാവസ്ഥയെക്കുറിച്ച് പറയുന്നത്.”

മുപ്പത്തിരണ്ടാമത്തെ ആഴ്ചയായപ്പോഴേക്കും അതികഠിനമായ വേദനയായിരുന്നു ക്രിസ്റ്റിക്ക്. പിന്നീട് വേദന കുറയുകയും വളരെ വലുതായി വീര്‍ത്ത് വളരെ കട്ടിയായി മാറുകയുമായിരുന്നു. പിന്നീട് രാവിലെ തന്നെ ആശുപത്രിയിലെത്തിയ ക്രിസ്റ്റി സ്‌കാനിംഗിലൂടെ തന്റെ കുഞ്ഞ് ഗര്‍ഭാവസ്ഥയില്‍ തന്നെ നഷ്ടമായെന്ന് തിരിച്ചറിയുകയായിരുന്നു.

ഇന്ന് ക്രിസ്റ്റി നഷ്ടപ്പെട്ട തന്റെ കുഞ്ഞിന്റെ ഓര്‍മ്മക്കായി ഒരു ഫെയ്സ്ബുക്ക് പേജ് ആരംഭിച്ചിട്ടുണ്ട്. അതില്‍ പ്രീ-എക്ലംപ്‌സിയ എന്ന രോഗത്തെക്കുറിച്ച് ഗര്‍ഭിണികളും അമ്മമാരും കൃത്യമായി അറിഞ്ഞിരിക്കണമെന്ന് പറയുന്നുണ്ട് ക്രിസ്റ്റി. രോഗലക്ഷണങ്ങളെയും ചികിത്സയക്കുറിച്ചുമെല്ലാം ക്രിസ്റ്റി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്യുകയാണിപ്പോള്‍. ഓരോ അമ്മയും ഓരോ വ്യക്തിയും ഈ രോഗത്തെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും തങ്ങളുടെ പൊന്നോമനകളെ സുരക്ഷിതമായി ലഭിക്കട്ടെയെന്നും ക്രിസ്റ്റി പറയുന്നു. ‘അവനെക്കുറിച്ച് ഓരോ തവണ ഓര്‍ക്കുമ്പോഴും എന്റെ ഹൃദയം പൊടിഞ്ഞുപോകാറുണ്ടെങ്കിലും ഇന്നും അവന്‍ എന്റെ കൂടെ തന്നെ ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. താന്‍ അനുഭവിച്ച ആ പ്രശ്‌നങ്ങളെ കൂടുതല്‍ ഗൗരവത്തോടെ കണ്ടിരുന്നെങ്കില്‍ തനിക്ക് തന്റെ പൊന്നോമനയെ നഷ്ടമാകില്ലായിരുന്നു’- ക്രിസ്റ്റി പറയുന്നു.

Devastated mother shares the heart-wrenching moment her baby son is stillborn at 32 weeks – as a warning to mums to question doctors who say there’s nothing wrong with their babies

Abhishek G S :