മഹാന്മാരുടെ മാത്രമല്ല , സാധാരണ മനുഷ്യന്റെ ജീവിതവും സംഘര്‍ഷഭരിതമാണ് – ദീപിക പദുകോൺ

മഹാന്മാരുടെ മാത്രമല്ല , സാധാരണ മനുഷ്യന്റെ ജീവിതവും സംഘര്‍ഷഭരിതമാണ് – ദീപിക പദുകോൺ

ഇന്ത്യൻ സിനിമയിൽ കുറച്ചു നാളുകളായി പുരാണ ചിത്രങ്ങൾക്കും ആത്മകഥ ചിത്രങ്ങൾക്കും വലിയ സ്വീകാര്യതയാണ് . പ്രമുഖ താരങ്ങളെല്ലാം അത്തരം ചിത്രങ്ങളുടെ ഭാഗങ്ങളുമാകാറുണ്ട്. എന്നാൽ ഇതിനെ കുറിച്ച് ദീപിക പദുക്കോണിന്റെ അഭിപ്രായം മറ്റൊന്നാണ്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി എനിക്ക് വന്ന ആത്മകഥാ സിനിമകള്‍ക്ക് കണക്കില്ലെന്ന് ദീപിക പറയുന്നു .
എനിക്ക് തോനുന്നത് ആവശ്യത്തിലേറെ ആത്മകഥാ സിനിമകള്‍ ഇവിടെ സംഭവിച്ചു കഴിഞ്ഞെന്നാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി തനിക്ക് വന്ന ആത്മകഥാ സിനിമകള്‍ക്ക് കണക്കില്ല. അവയെല്ലാം ശക്തമായ കഥാപാത്രങ്ങളാണ്. എന്നാല്‍ സിനിമ എന്ന മേഖലയില്‍ എത്രമാത്രം ഈ സംഘര്‍ഷങ്ങളെ പറ്റി പറയും? തെരുവില്‍ കിടക്കുന്ന ഒരു സാധാരണ മനുഷ്യന്റെ ജീവിതവും സംഘര്‍ഷഭരിതമാണ്’.

ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക തന്റെ അഭിപ്രായം അറിയിച്ചത്. ‘പിക്കു’ എന്ന ചിത്രമാണ് തനിക്ക് ഏറ്റവും പ്രിയപെട്ടതെന്ന് ദീപിക പറഞ്ഞു. താനുള്ളത് കൊണ്ടല്ല, സിനിമ എന്ന നിലക്കാണ് എനിക്ക് പിക്കു ഇഷ്ടം. കഥയും കഥ പറയുന്ന രീതിയും വളരെ നല്ലതാണ്. അത് പോലുള്ള സിനിമകളെയാണ് ഞാന്‍ കാത്തിരിക്കുന്നതെന്നും ദീപിക പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കി തുടങ്ങി എന്നും ദീപിക പറഞ്ഞു.

deepika padukone about biopics

Sruthi S :