‘ദീപിക എത്തിയത് സിനിമ പ്രമോഷൻ വേണ്ടി മാത്രം’ താരത്തിനെതിരെ സന്ദീപ് ജി വാര്യർ

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മുഖംമൂടി സംഘം നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് സിനിമ നിരവധി പേരാണ് രംഗത്ത് എത്തുന്നത് . ജെഎൻയുവിൽ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ബോളിവുഡ്താരം ദീപിക പദുകോൺ എത്തിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ താരത്തിനെതിരെ യുവമോര്‍ച്ച നേതാവ് സന്ദീപ് ജി വാര്യര്‍. ദീപിക എത്തിയത് സിനിമ പ്രമോഷന് വേണ്ടിയാണെന്നും . ഇതിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റാമെന്നുമാണ് സന്ദീപ് പറയുന്നു

സന്ദീപ് ജി. വാര്യരുടെ കുറിപ്പ് വായിക്കാം

ദീപിക പദുക്കോൺ കുറേ ദിവസമായി പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി ജനങ്ങൾ കൂടുന്ന പല സ്ഥലങ്ങളിലും പോകുന്നുണ്ട്. എങ്ങനെ പരമാവധി ജനശ്രദ്ധ പിടിച്ചു പറ്റാം എന്നത് തന്നെയാണ് ലക്ഷ്യം .

ആയമ്മ ഇന്നലെ ജെഎൻയു ഇടത് സമരവേദിയിൽ എത്തി കുറെ നേരം നിൽക്കുകയും ദേശീയ മാധ്യമങ്ങളിൽ പരമാവധി മൈലേജ് നേടുകയും ചെയ്തു. സമരത്തെ പിന്തുണച്ച് ഒരൊറ്റ വാക്കുപോലും പറയാതെ ദീപിക പദുക്കോൺ തിരികെ പോവുകയും ചെയ്തു. സമരത്തെ പിന്തുണച്ച് അവർ ഒരു ട്വീറ്റ് പോലും ചെയ്തിട്ടില്ല. ദീപിക ഇന്ത്യയിൽ ഏറ്റവുമധികം നികുതിയടയ്ക്കുന്ന നടിയാണ്. അതായത് അവർക്ക് നികുതിയെ കുറിച്ചൊക്കെ നല്ല ബോധ്യമുണ്ട്.

എന്തായാലും ദീപികയുടെ സന്ദർശനം അവരുടെ പുതിയ സിനിമയ്ക്ക് നല്ല മൈലേജ് ഉണ്ടാക്കി കൊടുത്തു. കേരളവർമ്മയിലെ ഉളുപ്പില്ലാത്ത കവിത മോഷ്ടാവ് മുതൽ അംബാനിയുടെ കൂലിപ്പണിക്കാരനായ മാധ്യമ പ്രവർത്തകനടക്കം ദീപിക പദുകോണിന് പ്രമോഷൻ നൽകാൻ തുടങ്ങി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഗീതനിശ നടത്തി പണം പിരിച്ച ശേഷം കഴിഞ്ഞ രണ്ട് മാസക്കാലമായി അത് സംബന്ധിച്ച് ഒരു കണക്കും പുറത്തുവിടാത്ത റിമാ കല്ലിങ്കൽ, ആഷിക്ക് അബു , ബിജി ബാൽ , ഷഹബാസ് അമൻ , സിത്താര കൃഷ്ണകുമാർ, സയനോര തുടങ്ങിയവരൊക്കെ ദീപിക പദുക്കോണിനെ കണ്ടുപഠിക്കണം . ചുരുങ്ങിയ പക്ഷം ദീപികയ്ക്ക് എല്ലാത്തിനും കണക്കുണ്ട്

Deepika Padukone

Noora T Noora T :