ദീപാവലി ആഘോഷങ്ങൾക്കിടയിൽ മൂന്നു വയസുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ചു ; യുവാവിന്റെ ക്രൂരതയിൽ വായിൽ അൻപതോളം തുന്നലുകളുമായി അതീവ ഗുരുതരാവസ്ഥയിൽ കുഞ്ഞ് !!!

ദീപാവലി ആഘോഷങ്ങൾക്കിടയിൽ മൂന്നു വയസുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ചു ; യുവാവിന്റെ ക്രൂരതയിൽ വായിൽ അൻപതോളം തുന്നലുകളുമായി അതീവ ഗുരുതരാവസ്ഥയിൽ കുഞ്ഞ് !!!

ദീപാവലി ആഘോഷങ്ങൾക്കിടയിൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത. ആഘോഷങ്ങൾക്കിടയിൽ മൂന്ന് വയസുകാരിയുടെ വായിലിട്ട് യുവാവ് പടക്കം പൊട്ടിച്ചു. ഹര്‍പാല്‍ എന്ന യുവാവാണ് പ്രതി . തൊണ്ടയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മീററ്റിലെ മിലക് ഗ്രാമത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. പ്രദേശവാസിയായ ശശികുമാറിന്റെ മൂന്നു വയസുള്ള മകള്‍ വീടിന് പുറത്ത് കളിക്കുകയായിരുന്നു. കുട്ടിയെ സമീപവാസിയായ ഹര്‍പാല്‍ കൂട്ടിക്കൊണ്ടു പോയി വായില്‍ പടക്കം വെച്ച് തീകൊളുത്തുകയായിരുന്നു. തൊണ്ടയിലും വായിലും മാരകമായി പൊള്ളലേറ്റ കുഞ്ഞിന്റെ വായില്‍ അമ്പതോളം തുന്നലുകളുണ്ട്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

സംഭവത്തെ തുടര്‍ന്ന് ശശികുമാര്‍ പൊലീസിന് പരാതി നല്‍കി. ഇയാളുടെ പരാതിയില്‍ പൊലീസ് ഹര്‍പാലിനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

cracker in 3 year old girls mouth

Sruthi S :