പൂർണ ഗർഭിണിയെ ഫ്‌ളാറ്റിൽ നിന്ന് ഇറക്കിവിടാൻ ശ്രമം; രക്ഷകനായത് നടൻ റോണി ഡേവിഡ്

കോവിഡ് വൈറസിനെ ചെറുത്ത് തോല്പിക്കാൻ ഒറ്റ കെട്ടായി നാം മുന്നോട്ടു പോകുകയാണ്. എന്നാൽ ചിലരെങ്കിലും അതിനു അപവാദമായി നമുക്ക് ചുറ്റുമുണ്ട്. അതിനൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന സംഭവം.

കൊച്ചി തമ്മനത്ത് കോവിഡ് ആരോപിച്ച് തമിഴ്‌നാട് സ്വദേശിയായ പൂർണ ഗർഭിണിയേയും, ഭർത്താവിനേയും ഫ്‌ളാറ്റിൽ നിന്ന് ഇറക്കി വിടാനുള്ള ശ്രമത്തിൽ രക്ഷകനായി എത്തിയത് നടനും ഡോക്ടറുമായ റോണി ഡേവിഡ്. വൈറസ് ബാധയില്ലെന്ന പരിശോധന ഫലം നൽകിയിട്ടും ഫ്‌ളാറ്റൊഴിയണമെന്ന നിലപാടിലായിരുന്നു ഭാരവാഹികൾ.

ഇതോടെ ദമ്പതികൾക്ക് സംരക്ഷണം നൽകിയിരുന്ന ഡോക്ടറും സിനിമ നടനുമായ റോണി ഡേവിഡ് രംഗത്തെത്തി. സംഭവം മാധ്യമങ്ങളില്‍ അറിയിക്കുകയും എംഎൽഎ, കലക്ടർ, മന്ത്രിമാർ തുടങ്ങിയവർ ഈ വിഷയത്തിൽ ഇടപെടുകയുമായിരുന്നു.ഇത്തരം സംഭവങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നും അന്വേഷിച്ച് കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.ഇതുപോലുള്ള പെരുമാറ്റങ്ങൾ നാടിന് അപമാനമെന്ന് ജില്ലാ കലക്ടർ എസ് സുഹാസ് വ്യക്തമാക്കി.

രണ്ട് ദിവസത്തിനുള്ളിൽ പ്രസവം നടക്കാനിരിക്കുന്ന പൂർണ ഗർഭിണിയെയാണ് കൊറോണ ആരോപിച്ച് ഫ്‌ളാറ്റ് ഒഴിയാൻ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടത്. ഇവർ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിൽ ചികിത്സയ്ക്ക് എത്തിയതാതായിരുന്നു പ്രധാന പ്രശ്‌നം. കോവിഡ് നെഗറ്റീവാണെന്നും വൈറസ് ഇല്ലെന്നുമുള്ള തമിഴ്‌നാട് സർക്കാറിന്റേയും സംസ്ഥാന സർക്കാറിന്റേയും പരിശോധന ഫലം ദമ്പതികൾ അസോസിയേഷൻ ഭാരവാഹികൾക്ക് നൽകി.

വൈറസ് ബാധയില്ലെന്ന പരിശോധന ഫലം നൽകിയിട്ടും ഫ്‌ളാറ്റൊഴിയണമെന്ന നിലപാടിൽ ന്യൂ ലാൻറ് ഹൈറ്റ്‌സ് എന്ന ഫ്‌ളാറ്റിലെ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ ഉറച്ച് നിന്നതായാണ് ആരോപണം.. ഇവർ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിൽ ചികിത്സയ്ക്ക് എത്തിയതാതായിരുന്നു പ്രധാന പ്രശ്‌നം. കൊവിഡ് നെഗറ്റീവാണെന്നും വൈറസ് ഇല്ലെന്നുമുള്ള തമിഴ്‌നാട് സർക്കാറിന്റേയും സംസ്ഥാന സർക്കാറിന്റേയും പരിശോധന ഫലം ദമ്പതികൾ അസോസിയേഷൻ ഭാരവാഹികൾക്ക് നൽകി. എന്നാൽ ഭാരവാഹികൾ വിട്ട് വീഴ്ചയ്ക്ക് തയാറായില്ല. അതേ സമയം കൊറോണയാണെന്ന് തെറ്റ് ധരിച്ചാണ് ഫുഡ് വേയ്‌സ്റ്റെടുക്കാൻ ജോലിക്കാർ പോകാതിരുന്നതെന്നും ദമ്പതികളോട് ഫ്‌ളാറ്റൊഴിയാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ആണ് അസോസിയേഷൻ ഭാരവാഹികളുടെ വിശദീകരണം.

covid-19,pregnant lady, doctor rony david, actor

Noora T Noora T :