ദേശിയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു – മികച്ച നടി കീർത്തി സുരേഷ് ! മികച്ച നടന്മാരായി വിക്കി കൗശാലും ആയുഷ്മാൻ ഖുറാനയും !

അറുപത്തിയാറാമത് ദേശിയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു . മഹാനടിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം കീർത്തി സുരേഷ് സ്വന്തമാക്കി . അന്ധാഥുൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനയെയും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലിനെയും മികച്ച നടന്മാരായി തിരഞ്ഞെടുത്തു. ഉറി സിനിമ ഒരുക്കിയ ആദിത്യ ഥർ ആണ് മികച്ച സംവിധായകൻ.

ജോസഫിലെ അഭിനയത്തിന് ജോജുവിന് പ്രത്യേക പുരസ്കാരം. നടി ശ്രുതി ഹരിഹരനും പുരസ്കാരം. നതിച്ചരമി എന്ന ചിത്രത്തിലെ അഭിനയമാണ് ശ്രുതിയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് നടി സാവിത്രിക്കും പ്രത്യേക പരാമർശം. അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണനെ മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുത്തു.

മികച്ച മലയാള ചിത്രം: സുഡാനി ഫ്രെം നൈജീരിയ. മികച്ച തെലുങ്ക് ചിത്രം: മഹാനടി. മികച്ച ഹിന്ദി ചിത്രം അന്ധാഥുൻ. മികച്ച ആക്‌ഷൻ, സ്പെഷൽ എഫക്ട്സ് ചിത്രത്തിനുള്ള പുരസ്കാരം കെജിഎഫിന്. മികച്ച സംഗീത സംവിധായകൻ: സഞ്ജയ് ലീല ബൻസാലി (പത്മാവത്). മികച്ച പ്രൊഡക്‌ഷൻ ഡിസൈൻ: കമ്മാരസംഭവം (വിനീഷ് ബംഗ്ലാൻ). മികച്ച ‍സഹനടി: സുരേഖ സിക്രി (ബദായ് ഹോ). മികച്ച സാമൂഹിപ്രസക്തിയുള്ള ചിത്രം: പാഡ്മാൻ. ജനപ്രിയ ചിത്രം: ബദായ് ഹോ. മികച്ച സൗണ്ട് മിക്സിങ്–രംഗസ്ഥലാം (തെലുങ്ക് ചിത്രം). മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം: സുധാകർ റെഡ്ഢി യെഹന്തി ചിത്രം – നാഗ്.

complete list of national award 2019

Sruthi S :