വേണുവിനെ ഭീ ഷണിപ്പെടുത്തിയ സംഭവം; പ്രതീക്ഷേധവുമായി ഛായാഗ്രാഹകരുടെ സംഘടന

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണുവിനെ ഭീ ഷണിപ്പെടുത്തിയതില്‍, മലയാള ചലച്ചിത്രരംഗത്തെ ഛായാഗ്രാഹകരുടെ സംഘടനയായ സിനിമാട്ടോഗ്രാഫേഴ്‌സ് യൂണിയന്‍ ഓഫ് മലയാളം സിനിമ (കുമാക്) പ്രതിഷേധിച്ചു.

സിനിമയിലെ തൊഴില്‍പരവും കലാപരവുമായ എതിരഭിപ്രായങ്ങളും തര്‍ക്കങ്ങളും തീര്‍പ്പാക്കാന്‍ ഭീ ഷണിയും ഗു ണ്ടായിസവുമെന്ന രീതി നല്ലതല്ല. ഇത്തരം പ്രവണതകള്‍ ചലച്ചിത്ര വ്യവസായത്തിന്റെ പൊതുനന്മയ്ക്കായി തുടക്കത്തിലേ ഇല്ലായ്മ ചെയ്യണമെന്ന് കുമാക് പ്രസിഡന്റ് സണ്ണി ജോസഫ്, ജനറല്‍ സെക്രട്ടറി സുജിത് വാസുദേവ് എന്നിവര്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരും പോലീസും ഫെഫ്ക നേതൃത്വവും കേരള ഫിലിം പ്രൊഡ്യൂേസഴ്‌സ് അസോസിയേഷനും നടപടി സ്വീകരിക്കണം.

വേണു സ്വീകരിച്ച നിയമനടപടികള്‍ക്ക് പിന്തുണയുണ്ടെന്നും അവര്‍ അറിയിച്ചു. നടന്‍ ജോജു സംവിധാനംചെയ്യുന്ന സിനിമയുടെ സെറ്റില്‍ ഛായാഗ്രാഹകന്‍ വേണുവും ജോജുവും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. തുടര്‍ന്ന്, വേണുവിനെ ഫോണിലൂടെ ചിലര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.

Vijayasree Vijayasree :