മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18 വർഷങ്ങൾക്കുശേഷമാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്കെത്തുന്നത്.
മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം പുറത്തുവിട്ടത്. ചിത്രത്തിന്റെ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21-നാണ് ചിത്രം റീ റിലീസ് ചെയ്യുക. ഹൈ സ്റ്റുഡിയോസാണ് ചിത്രത്തിന് 4കെ റീമാസ്റ്ററിങ് നടത്തിയത്.
ഹൈ സ്റ്റുഡിയോസാണ് ചിത്രത്തിന് 4കെ റീമാസ്റ്ററിങ് നടത്തിയത്. ഭാവനയായിരുന്നു നായിക. വില്ലൻ വേഷത്തിൽ കലാഭവൻ മണിയും അവിസ്മരണീയമാക്കി.
ഇന്ദ്രജിത്ത് സുകുമാരൻ, ജഗതി ശ്രീകുമാർ, സിദ്ദിഖ്, മണിക്കുട്ടൻ, ബിജുക്കുട്ടൻ, രാജൻ പി. ദേവ്, ഭീമൻ രഘു, വിനായകൻ, മണിയൻപിള്ള രാജു, വിജയരാഘവൻ, സുരാജ് വെഞ്ഞാറമ്മൂട്, മല്ലിക സുകുമാരൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.