അവളാരാ നിന്നെ റൂമിലേക്ക് വിളിപ്പിക്കാൻ ? – ശോഭനയുമായുള്ള പിണക്കത്തെ പറ്റി മനസ് തുറന്നു ചിത്ര

മലയാള സിനിമ ലോകത്ത് ഒരു കാലത്ത് നിറസാന്നിധ്യമായിരുന്നു നടിയാണ് ചിത്ര. ചിത്ര എന്ന് പറയുന്നതിലും എളുപ്പം ചില കഥാപാത്രങ്ങളിലൂടെയാണ് ചിത്ര പരിചിതം . മോഹൻലാൽ – മമ്മൂട്ടി ചിത്രങ്ങളിലെ മാദക നടി പരിവേഷം ആണ് ചിത്രക്ക് കൂടുതൽ സിനിമകളിലും ലഭിച്ചതും .

അച്ഛന്റെ നിയന്ത്രണങ്ങള്‍ പലപ്പോഴും തന്നെ ശ്വാസം മുട്ടിച്ചിരുന്നുവെന്നും താരം പറയുന്നു. തടവറയിലടച്ച രാജകുമാരിയുടെ അവസ്ഥയിലൂടെയായിരുന്നു താന്‍ കടന്നുപോയത്. അമ്മയില്ലാതെ 3 പെണ്‍കുട്ടികളെ വളര്‍ത്തുന്നതിന്റെ ആധിയായിരിക്കാം അന്ന് അച്ഛനെ അലട്ടിയത്. സിനിമയില്‍ പ്രവേശിച്ചതിനോട് അച്ഛന്റെയോ അമ്മയുടെയോ ബന്ധുക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അതിനിടയില്‍ വല്ല പേരുദോഷം കൂടി കേട്ടാല്‍ തീര്‍ന്നു. പേരും പ്രശസ്തിയുമുള്ള തന്റെ ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചാല്‍ അത് വാര്‍ത്തയാവുമെന്നും അതോടെ തങ്ങളുടെ ജീവിതം അവതാളത്തിലുമാവും.


അന്ന് താനനുഭവിച്ചിരുന്ന വീര്‍പ്പുമുട്ടലുകളെക്കുറിച്ച്‌ കൃത്യമായി മനസ്സിലാക്കിയവരിലൊരാളായിരുന്നു സീമ ചേച്ചി. ഉര്‍വശി, ശോഭന, ഉണ്ണിമേരി ഇവരെല്ലാം ഒരുമിച്ച്‌ പുറത്തുപോവുന്നതും കറങ്ങിയടിക്കുന്നതുമൊക്കെ കാണുമ്ബോള്‍ തനിക്ക് സങ്കടമായിരുന്നു. ചീട്ടുകളിയും ഷോപ്പിംഗുമൊക്കെയായി അവര്‍ പരമാവധി ആസ്വദിക്കുകയായിരുന്നു. എന്നാല്‍ തന്റെ മനസ്സിലുള്ള സങ്കടത്തെക്കുറിച്ച്‌ സീമ ചേച്ചി മനസ്സിലാക്കിയിരുന്നു. സ്‌നേഹം കൊണ്ടാണ് അച്ഛന്‍ നിന്നെ പൊതിഞ്ഞുവെച്ചിരിക്കുന്നതെന്ന് പറഞ്ഞ് ചേച്ചി ആശ്വസിപ്പിക്കാറുണ്ടായിരുന്നുവെന്നും താരം ഓര്‍ത്തെടുക്കുന്നു.


ശോഭനയുമായുള്ള പിണക്കത്തിന് പിന്നിലെ കാരണത്തെക്കുറിച്ചും ചിത്ര വ്യക്തമാക്കിയിരുന്നു. അതിന് പിന്നിലെ കാരണവും അച്ഛന്റെ നിര്‍ബന്ധബുദ്ധിയായിരുന്നു. ഏതോ ഒരു സിനിമയുടെ സെറ്റില്‍ വെച്ച്‌ ശോഭന തന്നെ അവരുടെ മുറിയിലേക്ക് വിളിച്ചിരുന്നു. ഇതേക്കുറിച്ചറിഞ്ഞ അച്ഛന്‍ ദേഷ്യപ്പെടുകയായിരുന്നു. അവളാരാ, നീയെന്തിനാണ് അവരുടെ മുറിയില്‍ പോവുന്നത്, വേണമെങ്കില്‍ അവര്‍ നിന്റെ മുറിയില്‍ വരട്ടെയെന്ന നിലപാടിലായിരുന്നു അച്ഛന്‍. അന്ന് താന്‍ മുറിയില്‍ക്കിടന്ന് കരയുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ചറിഞ്ഞ ശോഭനയ്ക്കാവട്ടെ പിന്നീട് തന്നോട് മിണ്ടാന്‍ പ്രയാസവുമായിരുന്നു.- ചിത്ര പറയുന്നു.

chithra about issue with shobhana

Sruthi S :