റീ റിലീസിൽ റെക്കോർഡ് കളക്ഷൻ നേടി ഛോട്ടാ മുംബൈ

അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം നേടിയത്. ലിമിറ്റഡ് റിലീസിലും വമ്പൻ കളക്ഷനാണ് ചിത്രം നേടുന്നത്. ചിത്രം റീ റിലീസ് ചെയ്തിട്ട് 10 ദിവസം പിന്നിടുമ്പോൾ 3.40 കോടിയാണ് നേടിയത്.

കനത്ത മഴ പോലും വകവെയ്ക്കാതെയാണ് ആളുകൾ ഛോട്ടാ മുംബൈ കാണാൻ തിയേറ്ററിലെത്തുന്നത്. ത്രത്തിന്റെ കേരളത്തിലെ സ്വീകാര്യത കണ്ട് ബെംഗളൂരുവിലും ഹൈദരാബാദിലും റീ റിലീസ് ചെയ്തിരുന്നു. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

നടേശൻ എന്ന വില്ലനായി കലാഭവൻ മണി എത്തിയപ്പോൾ ഭാവന, സിദ്ദിഖ്, ജഗതി ശ്രീകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, മണിക്കുട്ടൻ, ബിജുക്കുട്ടൻ, സായ് കുമാർ, രാജൻ പി ദേവ്, വിനായകൻ, മണിയൻപിള്ള രാജു, മല്ലിക സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, കൊച്ചിൻ ഹനീഫ, ഭീമൻ രഘു, വിജയരാഘവൻ തുടങ്ങിയവരും അണിനിരന്നിരുന്നു.

Vijayasree Vijayasree :