” സിനിമയിൽ നായകനും നായികയും ആകണോ ? ആറും അഞ്ചും ലക്ഷം വീതം കൊടുത്താൽ മതി ; മുപ്പതിനായിരം രൂപ കൊടുത്താൽ മാമൂക്കോയക്കൊപ്പം അഭിനയിക്കാം ” – കാസ്റ്റിംഗ് കാൾ പരസ്യങ്ങളിൽ വീഴുന്നവർ വായിക്കുക !!!

” സിനിമയിൽ നായകനും നായികയും ആകണോ ? ആറും അഞ്ചും ലക്ഷം വീതം കൊടുത്താൽ മതി ; മുപ്പതിനായിരം രൂപ കൊടുത്താൽ മാമൂക്കോയക്കൊപ്പം അഭിനയിക്കാം ” – കാസ്റ്റിംഗ് കാൾ പരസ്യങ്ങളിൽ വീഴുന്നവർ വായിക്കുക !!!

കാസ്റ്റിംഗ് കാൾ തട്ടിപ്പുകൾ മലയാള സിനിമയിൽ സർവ സാധാരണമായിരിക്കുകയാണ്. പത്രത്തിലും സമൂഹ മാധ്യമങ്ങളിലും വരുന്ന ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങുന്നവർ പക്ഷെ വർധിച്ചിട്ടേയുള്ളു. ഇത്തരം തട്ടിപ്പുകൾ സജീവമാണെന്ന് പോലീസ് സാക്ഷ്യവും ഉണ്ട്. സിനിമയിൽ അഭിനയിക്കാൻ കുട്ടികളെ ആവശ്യമുണ്ട് , ഇരുപതിനും അന്പതിനും ഇടയിൽ പ്രായമുള്ളവർ ആവശ്യമുണ്ട് എന്നൊക്കെ നിരന്തരം പരസ്യങ്ങൾ വരാറുണ്ട്. പറ്റിപ്പിൽ വീഴുന്നവരോട് വൻതുകയാണ് അവസരം വാഗ്ദാനം ചെയ്ത വാങ്ങിയെടുക്കുന്നത്.

തിരുവനന്തപുരത്ത് നടന്ന തട്ടിപ്പിൽ ഇരയായത് മാതാപിതാക്കളാണ്. കുട്ടികളെ സിനിമയിലേക്ക് ആവശ്യപ്പെട്ടുള്ള പരസ്യം കണ്ട രക്ഷിതാക്കൾ തട്ടിപ്പുകാരുടെ വലയിൽ വീഴുകയും , വിദേശത്താണ് ഷൂട്ടിങ്ങെന്നു പറഞ്ഞു പ്രാരംഭ ചെലവുകൾക്കായി ലക്ഷങ്ങൾ തട്ടിക്കുകയും ചെയ്തു. ഒന്നോ രണ്ടോ പേരല്ല , നൂറോളം ആളുകളാണ് കബളിപ്പിക്കപ്പെട്ടത്.

പിന്നെ വിവരമൊന്നുമില്ലായിരുന്നതുകൊണ്ട് ഇവരുടെ തന്നെ മറ്റൊരു പരസ്യം കണ്ട രക്ഷിതാക്കൾ പരാതിയുമായി നീങ്ങി. അങ്ങനെ അടുത്ത തട്ടിപ്പിന് മുൻപ് തന്നെ ഇവർ പിടിയിലായി. മറ്റൊന്ന് തമിഴ് സിനിമയുടെ മലയാളം കാസ്റ്റിംഗ് കാൾ ആയിരുന്നു. നിരഞ്ജന്‍ എന്ന പുതിയ ചിത്രത്തിന് വേണ്ടി 20നും 70നും ഇടയില്‍ പ്രായമുള്ളവരെ ആവശ്യമുണ്ട് എന്ന് കാണിച്ചായിരുന്നു പോസ്റ്ററുകള്‍ പതിച്ചിരുന്നത്. സിനിമയില്‍ നായകനാകാന്‍ ആറ് ലക്ഷവും നായികയാകാന്‍ അഞ്ച് ലക്ഷവും നല്‍കണം.

മുപ്പതിനായിരം രൂപ നല്‍കിയാല്‍ നടന്‍ മാമുക്കോയക്കൊപ്പം അഭിനയിക്കാന്‍ അവസരം നല്‍കാമെന്നും വാഗ്ദാനം ചെയ്തിരുന്നു. പരസ്യത്തില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ സംവിധായകന്‍ എന്ന പേരില്‍ സംസാരിച്ചയാള്‍ പി കെ ബാബുരാജ് എന്നാണ് താന്‍ ഫീല്‍ഡില്‍ അറിയപ്പെടുന്നത് എന്നാണ് പറഞ്ഞത്.
ആറ് ലക്ഷം രൂപ നല്‍കിയാല്‍ ആരെ വേണമെങ്കിലും തന്റെ സിനിമയില്‍ നായകനാക്കുകയും അതിലൂടെ നാളത്തെ സൂപ്പര്‍സ്റ്റാര്‍ ആകാമെന്നും അയാള്‍ പറഞ്ഞു. എന്നാല്‍ ഇങ്ങനെയൊരു ചിത്രത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ഡേറ്റ് നല്‍കിയിട്ടില്ലെന്നും നടന്‍ മാമുക്കോയ പറഞ്ഞതോടെയാണ് നിരഞ്ജന്‍ എന്ന ചിത്രം പണം തട്ടാനുള്ള മാര്‍ഗമാണെന്ന് തിരിച്ചറിഞ്ഞത്. ഈ പേരില്‍ എത്രപേര്‍ പണം നല്‍കിയെന്ന് ആര്‍ക്കുമറിയില്ല. ഇതിനു മുന്‍പും ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടത്തിയിരിക്കണം.

അടൂരിലും സമാനമായ തട്ടിപ്പ് കേസ് നടന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു സിനിമയില്‍ വേഷം വാഗ്ദാനം ചെയ്തു ഒരു സ്ത്രീയില്‍ നിന്നും എട്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായായിരുന്നു കേസ്. പുറത്ത് വന്നതും വരാത്തതുമായി ഒട്ടേറെ തട്ടിപ്പുകള്‍ ഇപ്പോഴും സംസ്ഥാനത്ത് നടക്കുന്നുണ്ട്.

cheating behind casting calls

Sruthi S :