പത്ത് വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും… നടി ചന്ദ്ര ലക്ഷ്മണ്‍ തിരിച്ചുവരവിനൊരുങ്ങുന്നു

പത്തുവർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരവിനൊരുങ്ങി നടി ചന്ദ്ര ലക്ഷ്മണ്‍. ചക്രം, ബോയ്ഫ്രണ്ട്, ബല്‍റാം vs താരാദാസ്‌, പച്ചക്കുതിര തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്. ബിഗ് സ്‌ക്രീനിൽ മാത്രമല്ല ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചട്ടുണ്ട് .മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചു

‘എന്റെ പുതിയ സിനിമ ഗോസ്റ്റ് റൈറ്ററിന്റെ ഷൂട്ടിങ്ങ് ഇന്നുമുതല്‍ തുടങ്ങുകയാണ്. സിനിമയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് ഇതിനു പിന്നില്‍. ഞാനിതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രമാണിതില്‍. അതുകൊണ്ടു തന്നെ വളരെയധികം ആകാംക്ഷാഭരിതയാണ് ഞാന്‍. തൊടുപുഴയിലാണ് ചിത്രീകരണം.

മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട സിനിമകളായ ദൃശ്യം, കഥ പറയുമ്പോള്‍ എന്നിവ ഷൂട്ട് ചെയ്ത സ്ഥലമാണ് തൊടുപുഴ. കേരളത്തിന്റെ ഹോളിവുഡ് എന്നറിയപ്പെടുന്ന പ്രദേശം.. ഒരുപാട് സ്‌നേഹമുള്ളയാളുകള്‍.. ഇത്രയും വര്‍ഷങ്ങള്‍ മലയാളസിനിമയില്‍ ഇല്ലാതിരുന്നിട്ടും ഇന്നും എനിക്ക് ലഭിക്കുന്ന സ്‌നേഹം.. അതു കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. എന്നെ നടിയാക്കിയതിന് ഈ ലോകത്തോടു തന്നെ നന്ദി പറയുന്നു. എന്തെന്നാല്‍ നടിയെന്ന നിലയില്‍ പ്രേക്ഷകരില്‍ നിന്നും ഈ സ്‌നേഹവും പിന്തുണയും എന്നും എനിക്ക് ലഭിച്ചിട്ടുണ്ട്. നന്ദിയുണ്ട്.. ഒരുപാടു നന്ദി..’ ചന്ദ്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

actress chandra lakshmanan

Noora T Noora T :