ചാലക്കുടിക്കാരന്‍ കണ്ടവര്‍ തിയേറ്റര്‍ വിട്ടത് പൊട്ടിക്കരച്ചിലുകളോടെ…….

ചാലക്കുടിക്കാരന്‍ കണ്ടവര്‍ തിയേറ്റര്‍ വിട്ടത് പൊട്ടിക്കരച്ചിലുകളോടെ…….

ചാലക്കുടിക്കാരന്‍ ചങ്ങാതി കണ്ടവര്‍ തിയേറ്റര്‍ വിട്ടത് പൊട്ടിക്കരച്ചിലുകളോടെ. കലാഭവന്‍ മണിയുടെ ജീവിത കഥയെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി ഇന്നാണ് പ്രദര്‍ശനത്തിനെത്തിയത്. ആദ്യ ദിനം തന്നെ ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രം കണ്ടിറങ്ങിയവര്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് തിയേറ്ററുകളില്‍ നിന്നും യാ്ത്രയായത്. ചാലക്കുടിക്കാരന്‍ കണ്ടിറങ്ങിയ പ്രേക്ഷകര്‍ മണിയുടെ ഓര്‍മകളില്‍ കണ്ണീരണിയുകയായിരുന്നു. ദുരൂഹതയില്‍ ഓര്‍മ്മയായ മണിയുടെ ജീവിതം തിരശീലയില്‍ കണ്ടതിന്റെ സന്തോഷവും സങ്കടവും പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. കലാഭവന്‍ മണിയുടെ ജീവിതത്തിന്റെ ആദ്യകാലം മുതല്‍ മരണം വരെയുള്ള സംഭവങ്ങള്‍ ചിത്രത്തില്‍ പറയുന്നുണ്ട്.. മണിയുടെ മരണവും തുടര്‍ന്നുള്ള ഊഹാപോഹങ്ങളും ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.


രാജാമണിയാണ് ചിത്രത്തില്‍ മണിയെ അവതരിപ്പിച്ചത്. മണിയായി വേഷമിട്ട ആ കഥാപാത്രത്തെ കണ്ടിറങ്ങിയ രാജാമണിയും നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായി. പല ആളുകളും കരഞ്ഞുകൊണ്ട് രാജാമണിയെ കെട്ടിപ്പിടിച്ചു. ആളുകളുടെ ഈ പ്രതികരണത്തില്‍ രാജാമണിയും വികാരധീനനായി.


Chalakudykkaran Changathi theater responds

Farsana Jaleel :