കോട്ടയം നസ്രാണി ലുക്ക് ഉണ്ടോ…. എങ്കില്‍ സിനിമയില്‍ അഭിനയിക്കാം! ചില conditions മാത്രം…

കോട്ടയം നസ്രാണി ലുക്ക് ഉണ്ടോ…. എങ്കില്‍ സിനിമയില്‍ അഭിനയിക്കാം! ചില conditions മാത്രം…

സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഒരു സുവര്‍ണ്ണ അവസരം. കോഴിക്കോട് മിഠായിത്തെരുവ് പശ്ചാത്തലമാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിലേയ്ക്കാണ് നായികമാരെ തിരയുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തിലേയ്ക്കാണ് ഈ അവസരം.

ചിത്രത്തിലെ നായികമാരാകാന്‍ ചില യോഗ്യതകള്‍ കൂടി ഉണ്ടായിരിക്കുണം. കോട്ടയം നസ്രാണി ലുക്കുള്ള 20നും 25ും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. യോഗ്യതയുള്ളവര്‍ Mittayitheruvumovie@gmail.com എന്ന ഈമെയില്‍ വിലാസത്തില്‍ ഫോട്ടോയും വിശദാംശങ്ങളും അയക്കേണ്ടതാണ്.


കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം അച്ചിച്ച ഫിലിംസ് വേണ്ടി ഹബീബ് ഹനീഫ്, അജി മേടയില്‍, നൗഷാദ് ആലത്തൂര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. രതീഷ് രഘുനന്ദനാണ് കഥയും സംവിധാനവും. പൃഥ്വിരാജിന്റെ കാളിയന്റെ രചയിതാവായ ബിടി അനില്‍കുമാറാണ് മിഠായിത്തെരുവിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. സമീര്‍ ഹഖാണ് ഛായാഗ്രഹണം. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഷാജി ഷോ ഫൈന്‍ പ്രോജക്ട് ഡിസൈനറും.

Casting call for Mittayitheruvu movie

Farsana Jaleel :