പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടു ജോലിയ്ക്ക് നിർത്തി; നടി ഭാനുപ്രിയയ്‌ക്കെതിരെ കേസ്!

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടു ജോലിയ്ക്ക് നിർത്തിയെന്ന കേസിൽ നടി ഭാനുപ്രിയയ്ക്കെതിരെ ജുവനൈൽ വകുപ്പ് പ്രകാരം കേസ് എടുത്തു.പതിനാലു വയസിൽ താഴെയുള്ള കുട്ടികളെ വീട്ടുജോലിക് നിർത്തുന്നത് നിയമ പ്രകാരം കുറ്റകരമാണ്.എന്നാൽ തന്റെപ്രായപൂർത്തിയാകാത്ത മകളെ വീട്ടുജോലിക് നിർത്തിയെന്നാരോപിച്ച് കുട്ടിയുടെ അമ്മയും ആന്ധ്രപ്രദേശ് സ്വദേശിനിയുമാണ് പരാതി നൽകിയത്.
യുവതിയുടെ പരാതിയിൻ മേൽ ചെന്നൈ പോണ്ടിബസാർ പോലീസാണ് നടിയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.ചോദ്യം ചെയ്യാനായി താരത്തെ ഉടൻ ചെന്നൈയിൽ വിളിച്ചു വരുത്തും.

പ്രായപൂർത്തിയാകാത്ത കുട്ടികളെ വീട്ടുവേലയ്ക്ക് നിർത്തുന്നതു രണ്ടു വർഷം തടവും അൻപതിനായിരം രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. പക്ഷെ തനിക്ക് കുട്ടിയുടെ പ്രായം അറിയില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. നടിക്കും സഹോദരനും എതിരെയാണ് പരാതിനൽകിയിരിക്കുന്നത്.ജുവനൈൽ ജസ്റ്റിസ് ആക്ടിന് പുറമേ ഐപിസി 323, 506, 341 എന്നീ വകുപ്പുകൾ കൂടി താരത്തിന് മേൽ ചുമത്തിയിട്ടുണ്ട്.പെൺകുട്ടിക്കു മാസങ്ങളായി ശമ്പളം നിഷേധിച്ചെന്നും ഇവർ ആരോപിച്ചു. ഏജന്റ് മുഖേന ഭാനുപ്രിയയുടെ വീട്ടിലെത്തിയ പെൺകുട്ടിക്ക് മാസം 10,000 രൂപയായിരുന്നു ശമ്പളം ഉറപ്പുനൽകിയത്. എന്നാൽ പതിനെട്ടു മാസത്തോളം ശമ്പളം നൽകാതെ ക്രൂരമായി പീഡിപ്പിച്ചു.
മാത്രമല്ല നടിയുടെ സഹോദരൻ ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയുണ്ട്.

ഭാനുപ്രിയയുടെ സഹോദരൻ ഗോപാലകൃഷ്ണൻ പെൺകുട്ടിയെ ഉപദ്രവിച്ചതായി വീട്ടുകാർക്ക് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്നാണു വീട്ടുകാർ ചെന്നൈയിലെ ഭാനുപ്രിയയുടെ വീട്ടിലെത്തിയത്. എന്നാൽ കുട്ടിയെ വിട്ടുകിട്ടണമെങ്കിൽ പത്തുലക്ഷം രൂപ ഭാനുപ്രിയ ആവശ്യപ്പെട്ടെന്ന് കുട്ടിയുടെ അമ്മ ആരോപിക്കുന്നു . പെൺകുട്ടി വീട്ടിൽ നിന്ന് ഒന്നരലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചെന്ന് കാട്ടി ഭാനുപ്രിയ സമാൽകോട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.ഇതിനെത്തുടർന്ന് ഒരുലക്ഷം രൂപയും ഐപാഡും മോഷ്ടിച്ചെത്തിന്റെ പേരിൽ പോലീസ് കേസെടുത്ത് കുട്ടിയെ ജുവനൈൽ ഹോമിലേക്ക് അയച്ചിരുന്നു.എന്നാൽ വ്യക്താമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ജൂലൈ പതിമൂന്നിന് ജുവനൈൽ ജസ്റ്റിസ് ബോർഡ് കുട്ടിയെ കുറ്റവിമുക്തയാക്കി.ഇതിനു പിന്നാലെ കുട്ടിയുടെ മാതാവ് ശിശു സംരക്ഷണ സമിതിക്ക് ഭാനുപ്രിയക്കും സഹോദരനും എതിരെ പരാതി നൽകുകയായിരുന്നു.എന്നാൽ മോഷ്ടിച്ച തുക ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പെണ്‍കുട്ടിയുടെ കുടുംബം തനിക്കെതിരെ വ്യാജ പരാതി നല്‍കിയിരിക്കുന്നതെന്നാണ് നടി പറയുന്നത്.

case filed against actress bhanu priya

Sruthi S :