നടിയെ സ്വന്തമാക്കണോ?എങ്കിൽ ഇത്രയും ചെയ്താൽ മതി!

ഭർത്താവിനെക്കുറിച്ചുള്ള വിചിത്രമായ സങ്കൽപ്പങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് നടി ആദാ ശര്‍മ.
മൂന്ന് നേരവും ഭക്ഷണം പാകം ചെയ്ത് ചിരിക്കുന്ന മുഖത്തോട് കൂടി എനിക്ക് വിളമ്പിത്തരണം,എല്ലാ ദിവസവും ഷേവ് ചെയ്യണം,ഉള്ളികഴിക്കരുത്,മദ്യപിക്കരുത് ഇതൊക്കെയാണ് താരത്തിന്റെ നിബന്ധനകൾ.സോഷ്യൽ മീഡിയയിലൂടെയാണ് താരം തന്റെ വരനെക്കുറിച്ചുള്ള സങ്കല്പങ്ങൾ പങ്കുവെച്ചത്.ഭര്‍ത്താവിനെക്കുറിച്ച് വിചിത്രമായ ചില സങ്കല്‍പ്പങ്ങളാണ് തനിക്കുള്ളതെന്നും അത് ഒത്തുവരുന്ന പുരുഷനെ മാത്രമേ വിവാഹം ചെയ്യുകയുള്ളൂ എന്നും നടി പറയുന്നു.എന്തായാലും നടിയുടെ ഈ ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറാലിക്കൊണ്ടിരിക്കുന്നത്.നടി ഒരു നേരമ്പോക്കിന് വേണ്ടിയാണ് ഇങ്ങനെ ട്വീറ്റ് ചെയ്തതെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ

എന്റെ ഭര്‍ത്താവ് ഉള്ളി കഴിക്കരുത്. ജാതി, മതം, നിറം, ഷൂവിന്റെ അളവ്, മസിലിന്റെ വലിപ്പം, ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണം അതിലൊന്നും എനിക്ക് നിര്‍ബന്ധമില്ല. നീന്തല്‍ അറിയണമെന്ന നിര്‍ബന്ധവും എനിക്കില്ല. മൂന്ന് നേരവും ഭക്ഷണം പാകം ചെയ്ത് ചിരിക്കുന്ന മുഖത്തോട് കൂടി എനിക്ക് വിളമ്പിത്തരണം. എല്ലാ ദിവസവും മുഖം ഷേവ് ചെയ്യണം.
പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. ഒരു ദിവസം അഞ്ച് ലിറ്റര്‍ വെള്ളം ഞാന്‍ കുടിക്കാന്‍ കൊടുക്കും അതുകൊണ്ടു തന്നെ മദ്യപിക്കാനോ മാംസാഹാരം കഴിക്കാനോ പാടില്ല. ഇന്ത്യയിലെ എല്ലാ ഭാഷകളെയും അദ്ദേഹം ബഹുമാനിക്കണം. എല്ലാ ഭാഷയിലുള്ള സിനിമകളും അദ്ദേഹം കാണണം, ആസ്വദിക്കണം, ബാക്കിയുള്ള വഴിയെ പറയാം.ഇതായിരുന്നു ആദാ ശർമ്മയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം.

എന്നാൽ പോസ്റ്റിന് താഴെ നടി മറ്റൊരു കാര്യം ഓർമ്മിപ്പിക്കുന്നുണ്ട് 2012 ഓഗസ്റ് വരെ മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളു എന്ന്.ഇത് വായിച്ചതോടെ സംഗതി സീരിയസ് അല്ലന്ന് ആരാധകർക്ക് ബോധ്യമായി.തമാശയാണെങ്കിലും ആളുകൾ സീരിയസ് ആയിട്ടാണ് പോസ്റ്റിനെ കണ്ടിരിക്കുന്നത്. താരത്തിനെ കല്യാണം കഴിക്കാൻ എന്തിനും തയ്യാറാണെന്ന് പലരും പോസ്റ്റിന് കമന്റ് ഇട്ടിട്ടുണ്ട്.നേരത്തെ താരത്തിന്റെ പിറന്നാൾ ദിനത്തിൽ ആശംസയുമായെത്തിയവർ താരത്തിന്റെ ഒരു ഡാൻസ് കാണണം എന്ന് ആവശ്യപ്പെട്ടിരുന്നു അത് താരം സാധിച്ചുകൊടുക്കുകയും ചെയ്തു.തന്റെ പുതിയ പുതിയ ലുക്കുകൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കാൻ നടി മറക്കാറില്ല .ഇടയ്ക് താരം പങ്കുവെച്ച ഒരു ചിത്രം ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവമാണ് തമിഴ്‌നാട്ടില്‍ ജനിച്ചു വളര്‍ന്ന ആദാ ശര്‍മ്മ. പ്രഭുദേവ പ്രധാനവേഷത്തിലെത്തിയ ചാര്‍ലി ചാപ്ലിന്‍, ചിമ്പുവിന്റെ ഇതു നമ്മ ആളു തുടങ്ങിയ ചിത്രങ്ങളില്‍ ആദാ അഭിനയിച്ചിട്ടുണ്ട്. വിദ്യുത് ജാംവാല്‍ പ്രധാനവേഷത്തിലെത്തുന്ന കമാന്‍ഡോ 3 യാണ് ആദയുടെ പുതിയ ചിത്രം.

Adah sharma searches for husbant in internet

Sruthi S :