ജി.എന്‍.പി.സി അഡ്മിന്‍ ബാര്‍ ഹോട്ടലുകളില്‍ നിന്നും പണം വാങ്ങിയെന്നും ഗ്രൂപ്പിന്റെ പേരില്‍ മദ്യം വിറ്റുവെന്നും എക്‌സൈസിന്‍റെ ആരോപണം. അജിത്‌കുമാറിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തി!!!

ജി.എന്‍.പി.സി അഡ്മിന്‍ ബാര്‍ ഹോട്ടലുകളില്‍ നിന്നും പണം വാങ്ങിയെന്നും ഗ്രൂപ്പിന്റെ പേരില്‍ മദ്യം വിറ്റുവെന്നും എക്‌സൈസിന്‍റെ ആരോപണം. അജിത്‌കുമാറിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തി!!!

ജി എൻ പി സി ഗ്രൂപ്പിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾക്ക് അവസാനമില്ല. എക്‌സൈസ് വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്ന ഗ്രൂപ്പിനെ കുറിച്ച് വൻ ആരോപണങ്ങളാണ് ഉയരുന്നത്. എക്‌സൈസ് വകുപ്പിന്റെ കണ്ടെത്തലുകളും 18 ലക്ഷം ഗ്രൂപ് അംഗങ്ങളെ ഞെട്ടിപ്പിക്കുന്ന തരത്തിലാണ്.

ജി.എന്‍.പി.സിയുടെ പേരില്‍ അഡ്മിന്‍ അജിത് കുമാര്‍ സാമ്പത്തിക സമാഹരണം നടത്തിയിരുന്നതായാണ് എക്‌സൈസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് . ജിഎന്‍പിസിയുടെ ( ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ) ബാനറില്‍ ബാര്‍ ഹോട്ടലുകളില്‍ നടത്തുന്ന ഒത്തുചേരലുകളുടെ പേരില്‍ പണം വാങ്ങിയിരുന്നതായാണ് അജിത്തിനെതിരെയുള്ള എക്സൈസിന്റെ ആരോപണം.

ഗ്രൂപ്പിന്റെ പേരിൽ നടക്കുന്ന കൂട്ടായ്മകളിൽ പങ്കെടുക്കുന്നവരിൽ നിന്നും നിശ്ചിത തുകയ്ക്കുള്ള കൂപ്പണ് നൽകി മദ്യവും ഭക്ഷണവും നൽകിയിരുന്നു.മദ്യപാനത്തെ പ്രോത്സാഹിച്ചുവെന്ന് ആരോപിച്ച് കേസെടുത്തതിനെ തുടര്‍ന്ന് അഡ്മിന്‍ അജിത് കുമാറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു . അജിത് കുമാറും ഭാര്യ വിനിതയുമാണ് ഗ്രൂപ്പിന്റെ അഡ്മിന്‍മാര്‍. ഗ്രൂപ്പിന്റെ പേരില്‍ മദ്യം വിറ്റുവെന്നതിന്റെ തെളിവുകള്‍ റെയ്ഡില്‍ ലഭിച്ചതായാണ് സൂചന. ഇതോടെ ഇരുവര്‍ക്കുമെതിരെ അബ്കാരി നിയമപ്രകാരമുള്ള കേസുകള്‍ക്ക് പുറമെ പോലീസ് കേസും വരുമെന്നുറപ്പായി .മാത്രമല്ല പിഞ്ചു കുഞ്ഞുങ്ങളുടെ ഫോട്ടോ ഗ്രൂപ്പിൽ മദ്യപാന ചിത്രങ്ങൾക്കൊപ്പം പോസ്റ്റ് ആരോപണമുണ്ട്.

case against g n p c admin ajith

Sruthi S :