11 ആത്മാക്കൾ അലഞ്ഞു തിരിഞ്ഞു നടക്കുന്നു , പുറത്തിറങ്ങാതെ അയൽവാസികൾ ,വീടുപേക്ഷിച്ചും സ്ഥലം വില്പന നടക്കാതെയും ചിലർ ;ഓട്ടം വരാന്‍ മടിച്ച് ഓട്ടോക്കാരും ടാക്‌സി ഡ്രൈവര്‍മാരും – ബുരാരിയിലെ കൂട്ട ആത്മഹത്യയുടെ അവശേഷിപ്പുകൾ .

11 ആത്മാക്കൾ അലഞ്ഞു തിരിഞ്ഞു നടക്കുന്നു , പുറത്തിറങ്ങാതെ അയൽവാസികൾ ,വീടുപേക്ഷിച്ചും സ്ഥലം വില്പന നടക്കാതെയും ചിലർ ;ഓട്ടം വരാന്‍ മടിച്ച് ഓട്ടോക്കാരും ടാക്‌സി ഡ്രൈവര്‍മാരും – ബുരാരിയിലെ കൂട്ട ആത്മഹത്യയുടെ അവശേഷിപ്പുകൾ .

അന്ധവിശ്വാസത്തിന്റെ പേരിൽ പുനർജന്മത്തിൽ വിശ്വസിച്ച് ആത്മഹത്യചെയ്ത ബുരാരിയിലെ 11 പേർ ഓർമകളിൽ മറഞ്ഞിട്ടും അയൽവാസികൾ ഭയത്തിലാണ്. പതിനൊന്നു പേരുടെയും ആത്മാക്കൾ അവിടെ അലഞ്ഞു നടക്കുന്നുണ്ടാകാം എന്നും പറഞ്ഞു ആളുകൾ വീടുപേക്ഷിച്ച് പോകുകയാണ്.

സമീപവാസികൾ ഭയന്നിട് പുറത്തിറങ്ങുന്നില്ല. പൂജകളും മന്ത്രങ്ങളുമായി അവർ ആത്മാക്കളെ ഒഴിവാക്കാൻ സ്രെമിക്കുകയാണ്. ഇത് കാരണം പ്രദേശത്തെ വില്‍പ്പനയ്ക്കുള്ള സ്ഥലങ്ങളുടെ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ബുരാരി മേഖലയിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് വന്‍ വിലയിടിവാണ് സംഭവിച്ചിരിക്കുന്നത്. ആരും വീട് വാടകയ്ക്ക് എടുക്കാന്‍ തയ്യാറാകുന്നില്ല. ബുരാരിലേക്ക് ഓട്ടം വരാന്‍ ഓട്ടോക്കാരും ടാക്‌സി ഡ്രൈവര്‍മാരും മടിക്കുകയാണ് .

അതേസമയം ബുരാരിയിലെ കൂട്ടമരണത്തെക്കുറിച്ച് അഭ്യൂഹം പ്രചരിപ്പിക്കുന്നതിന് പിന്നില്‍ പ്രോപ്പര്‍ട്ടി ഡീലര്‍മാര്‍ക്ക് പങ്കുണ്ടെന്ന് ചിലര്‍ വിശ്വസിക്കുന്നു. ദുരൂഹമായ കഥകള്‍ പ്രചരിച്ചാല്‍ ആളുകള്‍ വീടുപേക്ഷിച്ച് പോകുമെന്നും അപ്പോള്‍ ചുളുവിലയില്‍ വീടുകള്‍ സ്വന്തമാക്കാമെന്നും ഇവര്‍ കരുതുന്നു. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരുടെ പ്രധാന മേഖലയാണ് ബുരാരി. പ്രോപ്പര്‍ട്ടി ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ പ്രദേശത്തെ പോലീസ് സ്‌റ്റേഷനില്‍ പതിവായി വരാറുണ്ട്.

അതേസമയം പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് ഭാട്ടിയ കുടുംബത്തിലെ അവശേഷിക്കുന്ന രണ്ട് സഹോദരങ്ങളില്‍ ഒരാളായ ദിനേഷ് ഭാട്ടിയ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്ന ലളിത് ഭാട്ടിയയുടെ മൂത്ത സഹോദരനാണ് ദിനേഷ്. ഇവരുടെ ഒരു സഹോദരി കൂടി ജീവിച്ചിരിപ്പുണ്ട്. പോലീസ് അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ തന്റെ അമ്മയും സഹോദരന്‍മാരും അടക്കം 11 പേര്‍ മരിച്ച വീട്ടില്‍ താന്‍ താമസിക്കുമെന്ന് ദിനേഷ് ഭാട്ടിയ പറഞ്ഞു.

burari deaths case

Sruthi S :