മമ്മൂട്ടി ചിത്ത്രതിന് കടല്‍ കടന്നൊരു ആരാധകന്‍! ചിത്രത്തെ പുകഴ്ത്തിയത് മറ്റാരുമല്ല ബ്രിട്ടീഷ് എംപി

മമ്മൂട്ടി ചിത്ത്രതിന് കടല്‍ കടന്നൊരു ആരാധകന്‍! ചിത്രത്തെ പുകഴ്ത്തിയത് മറ്റാരുമല്ല ബ്രിട്ടീഷ് എംപി

മമ്മൂട്ടി ചിത്രത്തിന് കടല്‍ കടന്നൊരു ആരാധകന്‍. നടന വിസ്മയങ്ങളിലൂടെ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച മമ്മൂട്ടിയ്ക്ക് ആരാധകര്‍ ഏറെയാണ്. കേരളത്തില്‍ മാത്രമല്ല വിദേശത്തും മമ്മൂട്ടി ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഉണ്ടെന്ന് ബോധ്യമായിരിക്കുകയാണിപ്പോള്‍.

മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ ഒരുക്കിയ പഴശ്ശിരാജയ്ക്കാണ് ഒരു വിദേശ ആരാധകനെ നേടിക്കൊടുത്തത്. പഴശ്ശിരാജയ്ക്ക് മനസ്സ് നിറഞ്ഞൊരു അഭിനന്ദനമാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് എംപി മാര്‍ട്ടിന്‍ ഡേയാണ് ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.

സ്‌കോട്ട്‌ലാന്റ് നാഷണല്‍ പാര്‍ട്ടിയുടെ പാര്‍ളമെന്റ് അംഗമാണ് മാര്‍ട്ടിന്‍ ഡേ. ഫെയ്‌സ്ബുക്കിലൂടെയാണ് ചിത്രത്തെ പുകഴ്ത്തി മാര്‍ട്ടിന്‍ രംഗത്തെത്തിയത്. പഴശ്ശിരാജ തന്നെ ആവേശഭരിതനാക്കിയെന്നാണ് മാര്‍ട്ടിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്വാതന്ത്രസമര പോരാളി വില്യം വാലേസിന്റെ ജീവിതവുമായി പഴശ്ശിയുടെ ജീവിതത്തിന് സാമ്യമുണ്ടെന്ന് മാര്‍ട്ടിന്‍ ഡേ. പഴശ്ശിരാജയെ പോലെ ഗറില്ലാ യുദ്ധ തന്ത്രങ്ങള്‍ വാലേസും പ്രയോഗിച്ചിട്ടുണ്ട്. വാലേസിനെ കുറിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി സംസാരിച്ചിരുന്നു. അദ്ദേഹമാണ് പഴശ്ശിരാജയെ കുറിച്ച് തനിക്ക് പറഞ്ഞു തന്നതും മമ്മൂട്ടിയുടെ സിനിമ കാണാന്‍ നിര്‍ദേശിച്ചതും. ഇപ്രകാരമായിരുന്നു മാര്‍ട്ടിന്‍ ഡേയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.


British MP praises Mammootty movie Pazhassiraja

Farsana Jaleel :