പ്രിയ വാര്യരുടെ ബോളിവുഡ് ചിത്രത്തിനെതിരെ ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിന്റെ വക്കീല്‍ നോട്ടീസ്!!!

പ്രിയ വാര്യരുടെ ബോളിവുഡ് ചിത്രത്തിനെതിരെ ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിന്റെ വക്കീല്‍ നോട്ടീസ്!!!

മലയാളി താരം പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റചിത്രം ‘ശ്രീദേവി ബംഗ്ലാവി’നെതിരേ വക്കീല്‍ നോട്ടീസ്. ബോണി കപൂറാണ് ചിത്രത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ്.

ബോണി കപൂറില്‍ നിന്നും വക്കീല്‍ നോട്ടീസ് ലഭിച്ച വിവരം സ്ഥിരീകരിച്ച സംവിധായകന്‍ പ്രശാന്ത് മാമ്ബുള്ളിയുടെ പ്രതികരണം ഇങ്ങനെ… ‘കഴിഞ്ഞ വാരമാണ് അത്തരത്തില്‍ ഒരു നോട്ടീസ് ലഭിച്ചത്. അതിനെ ഞങ്ങള്‍ നേരിടും. ഒരു സസ്‌പെന്‍സ് ത്രില്ലറാണ് എന്റെ ചിത്രം. ‘ശ്രീദേവി’ എന്നത് ഒരു സാധാരണ പേരല്ലേ എന്ന് ഞാന്‍ ബോണി കപൂറിനോട് ചോദിച്ചു. എന്റെ ചിത്രത്തിലെ നായികയും ഒരു സൂപ്പര്‍നായിക ആണെന്ന് മാത്രം.’

ദേശീയ അവാര്‍ഡ് അടക്കം ലഭിച്ച ഒരു സൂപ്പര്‍ നായികയെയാണ് താന്‍ ‘ശ്രീദേവി ബംഗ്ലാവി’ല്‍ അവതരിപ്പിക്കുന്നതെന്ന് പ്രിയ വാര്യര്‍ നേരത്തേ പറഞ്ഞിരുന്നു. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തെത്തിയ ട്രെയ്‌ലറില്‍ ഒരു കഥാപാത്രം ബാത്ത്ടബ്ബില്‍ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്. ഈ രംഗവും ചിത്രത്തിന്റെ പേരുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ബോണി കപൂര്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂർ ‘ശ്രീദേവി ബംഗ്ലാവി’ന്റെ സംവിധായകന്‍ പ്രശാന്ത് മാമ്ബുള്ളി ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കെതിരേയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

bony kapoor’s legal notice on sreedevi bungalow movie

HariPriya PB :